Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ. യൂയാക്കിം മാർ കൂറിലോസ് ഐപിഎല്ലിൽ ഒക്ടോബർ 18ന്

euyakim-1

ഡിട്രോയ്റ്റ് ∙ നോർത്ത് അമേരിക്ക – യൂറോപ്പ് മുൻ ഭദ്രാസനാധിപനും കൊട്ടാരക്കര പുനലൂർ മാർത്തോമ ഭദ്രാസനാധിപനുമായ റൈറ്റ് റവ. ഡോ. യൂയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പാ ഒക്ടോബർ 18 ചൊവ്വാഴ്ച ഇന്റർനാഷനൽ പ്രെയർ ലയ്നിൽ മുഖ്യ പ്രഭാഷണം നൽകുന്നു.

വിവിധ രാജ്യങ്ങളിലുളളവർ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന ഇന്റർ നാഷണൽ പ്രെയർ ലയ്ൻ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് (ന്യുയോർക്ക് ടൈം) സജീവമാകുമ്പോൾ വിവിധ മതങ്ങളിൽ വിശ്വാസങ്ങളിൽ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുളള ഒരു വേദിയായി മാറുന്നു. പ്രഗത്ഭരും, പ്രശസ്തരും ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു.

ഒക്ടോബർ 18 ചൊവ്വാഴ്ചയിലെ പ്രെയർ ലൈൻ സന്ദേശം നൽകുന്നത് യൂയാക്കിം മെത്രാച്ചനാണ്. അമേരിക്കൻ– കാനഡ ഹ്രസ്വ സന്ദർശനത്തിനെത്തിച്ചേർന്നിരിക്കുന്ന തിരുമേനിയുടെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 1–605 562 3140 എന്ന ഫോൺ നമ്പർ ഡയൽ ചെയ്തു 656750 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടർ അറിയിച്ചു.

ഡിട്രോയ്റ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രെയർ ലൈനിൽ പങ്കെടുക്കുന്നതിനും - vcmprayertime@gmail.com. സി. വി. സാമുവൽ (ഡിട്രോയ്റ്റ്): 586 216 0602, ടി. എ. മാത്യു (ഹൂസ്റ്റൺ) : 713 436 2207

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.