Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസ്സിസാഗ ഒരുങ്ങി; എക്സാർക്കേറ്റ് ദിനവും യുവജന കൺവൻഷനും ഇന്ന്

exarchate-day-1

മിസ്സിസാഗ∙ സെന്റ് തോമസ് സിറോ മലബാർ അപ്പോസ്തോലിക് എക്സാർക്കേറ്റ് രൂപീകരണത്തിന്റെയും മാർ ജോസ് കല്ലുവേലിലിന്റെ മെത്രാഭിഷേകത്തിന്റെയും ഒന്നാം വാർഷികം ഇന്ന് കനേഡിയൻ കോപ്റ്റിക് സെന്ററിൽ നടക്കും.

രാവിലെ ഒൻപതിന് യൂത്ത് കൺവൻഷനോടെയാണ് പരിപാടികൾക്കു തുടക്കമാകുക. ആദ്യമായാണ് ഇത്തരത്തിൽ എക്സാർക്കേറ്റിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങളുടെ കൂട്ടായ്മയ്ക്ക് വേദിയൊരുങ്ങുന്നത്. ഉച്ചയ്ക്കു രണ്ടിനു കൃതജ്ഞതാബലിയിൽ ഷിക്കാഗോ രൂപതാ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് വചനസന്ദേശം നൽകും. 

exarchate-2

വൈകിട്ട് നാലിനു പൊതുസമ്മേളനത്തിൽ മാർപാപ്പയുടെ കാനഡയിലെ പ്രതിനിധി ആർച്ച്ബിഷപ് ലൂയിജി ബൊണാസിയും ജനപ്രതിനിധികളും മറ്റും പങ്കെടുക്കും. വികാരി ജനറൽ മോൺ. ജോൺ കുടിയിരുപ്പിൽ, ചാൻസലർ ഫാ. ജോൺ മൈലംവേലിൽ, സെക്രട്ടറി സാബു ജോർജ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ. തോമസ് വാലുമ്മൽ തുടങ്ങിയവർ നേതൃത്വം നൽകും.

വാർത്ത∙ വിൻജോ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.