Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ ടെക്സസിൽ നടപ്പാക്കി

exicuted

ഹണ്ട്സ്‌വില്ല∙ അയൽവാസികളായ ദമ്പതിമാരെ വെടിവച്ചു കൊല്ലുകയും പതിനാലും പത്തു വയസുള്ള കുട്ടികളെ പരുക്കേൽപ്പിക്കയും ചെയ്ത കേസിലെ പ്രതി ബാർണി പുള്ളറുടെ വധശിക്ഷ ഒക്ടോബർ അഞ്ചിന് ടെക്സസിൽ നടപ്പാക്കി.
അമേരിക്കയിൽ ഇതുവരെ നടപ്പാക്കിയത് 16 വധശിക്ഷയാണെങ്കിൽ ടെക്സസിൽ മാത്രം ഇത് ഏഴാമത്തേതാണ്. തനിക്കെതിരായ എല്ലാഅപ്പീലുകളും ഉടൻ അവസാനിപ്പിച്ചു എത്രയുംവേഗം വധശിക്ഷ നടപ്പാക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബർ 5 വെള്ളിയാഴ്ച ഡെത്ത് ചേമ്പറിൽ പ്രവേശിപ്പിച്ച പ്രതിയുടെ ശരീരത്തിലേക്ക് മാരകമായ വിഷ മിശ്രിതം

ധമിനികളിലൂടെ കടത്തിവിട്ടു. മുപ്പതു മിനിട്ടുകൾക്കകം മരണം സ്ഥിതീകരിച്ചു.2003ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.മദ്യലഹരിയിൽ അകത്തു കടന്ന് വീട്ടിലുണ്ടായിരുന്ന നാലുപേർക്കും നേരെ ബാർണി വെടിയുതിർക്കുകയായിരുന്നു.

നേതൻ-ജാനറ്റ് ദമ്പതികൾ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു.ടെക്സസിൽ തന്നെ ഇടവേളയ്ക്കു ശേഷമാണ് വധശിക്ഷ വീണ്ടും നടപ്പാക്കുന്നത്. മാരകമായ വിഷമിശ്രിതം കുത്തിവച്ചുള്ള വധശിക്ഷക്കെതിരെ എല്ലാ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയർന്നെങ്കിലും ടെക്സസ് സംസ്ഥാനം നടപ്പാക്കുന്ന വധശിക്ഷകളുടെ എണ്ണം അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ അധികമാണ്.

വാർത്ത∙പി.പി.ചെറിയാൻ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.