Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിനെതിരെ ഉന്നയിക്കുന്ന ആരോപണം വ്യാജമെന്ന് ഭാര്യ

melania-trump-

സെന്റ് ലുയിസ് ∙ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡോണാൾഡ് ട്രംപിനെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക ആരോപണങ്ങൾ തീർത്തും വ്യാജമാണെന്നും ആരോപണം ഉന്നയിച്ച സ്ത്രീകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ഡോണാൾഡ് ട്രംപിന്റെ ഭാര്യ മെലനിയ ട്രംപ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഇന്ന് ഒക്ടോബർ 17 തിങ്കളാഴ്ചയാണ് മെലനിയ ഭർത്താവിനെ പിന്തുണച്ചു പ്രസ്താവനയിറക്കിയത്. വാർത്താ മാധ്യമങ്ങളും ക്ലിന്റൻ ക്യാംപെയ്നും ചേർന്ന് നടത്തിയ ഗൂഡാലോചനയുടെ ഇരയാണു തന്റെ ഭർത്താവെന്നും ഇവർ ചൂണ്ടിക്കാട്ടി.

melania-trump333

ഞാൻ ട്രംപിനെ പൂർണ്ണമായും വിശ്വസിക്കുന്നു. പ്രതിപക്ഷം മിനഞ്ഞെടുത്ത നിറം പിടിപ്പിച്ച നുണകളാണിതെല്ലാം. ആരോപണം ഉന്നയിച്ചവരുടെ പൂർവ്വകാല ചരിത്രം പരിശോധിച്ചാൽ കൂടുതൽ സത്യങ്ങൾ പുറത്തു വരുമെന്നും മെലിനാ പറഞ്ഞു.

melania-maste

ട്രംപിനെതിരെ വീഡിയോ ടേപ്പ് പ്രത്യക്ഷപ്പെട്ടതിനു ശേഷം ആദ്യമായാണ് മെലനിയ ട്രംപിനെ ശക്തമായി അനുകൂലിച്ചു കൊണ്ടു രംഗത്തെത്തുന്നത്. ഉണർവ്വും ഓജസ്സും ശക്തവുമായ അമേരിക്ക സ്വപ്നം കാണുന്നവർ ട്രംപിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുമെന്നും വില കുറഞ്ഞ പ്രചാരണ തന്ത്രങ്ങൾ ട്രംപിന്റെ വിജയത്തെ ഒരു തരത്തിലും ബാധിക്കുകയില്ലെന്നും ഇവർ പ്രത്യാശ പ്രകടിപ്പിച്ചു.

വാർത്ത ∙ പി.പി.ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.