Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാമിലി കോൺഫറൻസ് രജിസ്ട്രേഷൻ സമാരംഭം പരി. ബാവാ നിർവ്വഹിച്ചു

bava-family-conference

ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 2017 ഫാമിലി ആന്റ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ സമാരംഭം സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിർവ്വഹിച്ചു.

റോയി എണ്ണച്ചേരിൽ, ഡോ. ഫിലിപ്പ് ജോർജ് എന്നിവരിൽ നിന്നും രജിസ്ട്രേഷൻ ഫോം സ്വീകരിച്ചു കൊണ്ടാണ് ഉദ്ഘാടനകർമ്മം നിർവ്വഹിക്കപ്പെട്ടത്. ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കോർഡിനേറ്റർ ഫാ. ഡോ. വർഗീസ് എം. ഡാനിയൽ ആമുഖ പ്രസംഗം നടത്തി. കുടുംബങ്ങളുടെ അസ്തിവാരം സുദൃഢമാക്കുന്നതിനും കുടുംബ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഫാമിലി യൂത്ത് കോൺഫറൻസ് ഉപയുക്തമാക്കണമെന്നു കോർഡിനേറ്റർ അച്ചൻ സൂചിപ്പിച്ചു.

bava-family-conference01

ജനറൽ സെക്രട്ടറി ജോർജ് തുമ്പയിലും സന്നിഹിതനായിരുന്നു. കോൺഫറൻസിന്റെ സ്ഥലവും മറ്റു വിവരങ്ങളും അധികം താമസിയാതെ അറിയിക്കുന്നതാണ്. ഭദ്രാസന ജനങ്ങളുടെ ആത്മീയവും ഭൗതീകവും സാംസ്കാരികപരവുമായ ഉന്നമനം ലക്ഷ്യമിട്ടാണ് ഫാമിലി കോൺഫറൻസിന്റെ രൂപരേഖ തയ്യാറാക്കുന്നത്.

വാർത്ത ∙ ഫിലിപ്പോസ് ഫിലിപ്പ്

Your Rating: