Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാമിലി കോൺഫറൻസ് രജിസ്ട്രേഷൻ സമാരംഭം പരി. കാതോലിക്കാ ബാവാ നിർവ്വഹിക്കും

cathelic-bava

ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 2017 ഫാമിലി ആന്റ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ സമാരംഭം സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിർവ്വഹിക്കും.

ഫ്ലോറൽ പാർക്ക് സെന്റ് ഗ്രിഗോറിയസോ ഓർത്തഡോക്സ് പളളിയിൽ ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ നടക്കുന്ന കാതോലിക്കാദിന ധനശേഖരണ സമ്മേളനത്തിനിടെയാണ് രജിസ്ട്രേഷന്റെ ഔപചാരികമായ ഉദ്ഘാടനം നടക്കുന്നത്.

ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ അനുഗ്രഹാശിസുകളോടെയും ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിലുമാണ് ഫാമിലി കോൺഫറൻസ് നടത്തുന്നത്. ഇതിനുവേണ്ടി വിപുലമായ കമ്മിറ്റി രൂപീകരിച്ച് വരുന്നതേയുളളൂ. വിർജീനിയ മുതൽ അപ്സ്റ്റേറ്റ് ന്യൂയോർക്ക് വരെയുളള സ്ഥലങ്ങളിലെ വിവിധ റിസോർട്ടുകളും ഹോട്ടലുകളും സജീവമായ പരിഗണനയിലാണ്.

ഭദ്രാസന ജനങ്ങളുടെ ആത്മീയവും ഭൗതീകവും സാംസ്കാരികപരവുമായ ഉന്നമനം ലക്ഷ്യമിട്ടാണ് ഫാമിലി കോൺഫറൻസിന്റെ രൂപരേഖ തയ്യാറാക്കുന്നത്.


Your Rating: