Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾ ഉൾപ്പെടെ അഞ്ചു കുടുംബാംഗങ്ങൾ വെടിയേറ്റ് മരിച്ചു

short-family-deaths-

പെൻസിൽവാനിയ ∙ ജനിച്ച് ആറു ദിവസത്തിനുളളിൽ ഹൃദയം മാറ്റിവക്കയ്ൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വില്ലൊ ഷോർട്ട് (2 വയസ്) സഹോദരങ്ങളായ ലിയാന(8), മാർക്ക് ജൂനിയർ (5) എന്നിവരോടൊപ്പം മാതാപിതാക്കളായ മാർക്ക് ഷോർട്ട് മെഗൻ ഷോർട്ട് എന്നിവർ വെടിയേറ്റ് മരിച്ചതായി പൊലീസ് അറിയിച്ചു.

ഓഗസ്റ്റ് 7 ഞായറാഴ്ച വീട്ടിൽ വെൽഫയർ ചെക്കിനു എത്തിയ പൊലീസാണ് മൃതദേഹങ്ങൾ കണ്ടത്. അഞ്ചുപേരും വെടിയേറ്റാണ് മരിച്ചതെന്നും മൃതദേഹത്തിനരികിൽ നിന്നും ഒരു കൈതോക്കും ആത്മഹത്യകുറിപ്പും കണ്ടെടുത്തതായും ഡിസ്ട്രിക്റ്റ് അറ്റോർണി ജോൺ ആഡംസ് പറഞ്ഞു.

ശസ്ത്രക്രിയയ്ക്കു വിധേയയായ കുഞ്ഞിനു മരുന്നു വാങ്ങിക്കാൻ ബുദ്ധിമുട്ടുന്നതായും കുടുംബ പ്രശ്നങ്ങൾ ഉളളതായും സമീപ വാസികൾ പറയുന്നു. വെടിയേറ്റു മരിച്ച ദിവസത്തിനു തൊട്ടു മുമ്പ്(ശനിയാഴ്ച) ഫെയ്സ് ബുക്കിൽ മെഗൻ പോസ്റ്റ് ചെയ്ത ഒരു നോട്ടിൽ ഭർത്താവിൽ നിന്നും അകന്ന് ജീവിക്കണമെന്ന് സൂചന നൽകിയിരുന്നു.16 വർഷമായി വിവാഹം ജീവിതം നയിച്ചുവരികയായിരുന്നു ഇരുവരും. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

വാർത്ത ∙ പി. പി. ചെറിയാൻ

Your Rating: