Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഫ്‌സിസി ടെക്‌സസ് കപ്പ്‌ സോക്കർ ടൂര്‍ണമെന്റ് : ഡാലസ് ഡൈനാമോസ് ചാംപ്യൻമാർ

Main-Pic---Dallas-Dynamos-Chmpions

ഡാലസ്∙ഡാലസിൽ നടന്ന അഞ്ചാമത് ടെക്‌സാസ് കപ്പ്‌ ഓപ്പണ്‍ സോക്കർ ടൂര്‍ണമെന്റിൽ ഡാലസ് ഡൈനാമോസ് ചാംപ്യൻമാർ. ഫൈനലിൽ ഹൂസ്റ്റൺ സ്ട്രൈക്കേഴ്സിനെ മറുപടിയില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് ഡൈനാമോസ് ചാംപ്യൻമാരായത്. ഹൂസ്റ്റൺ സ്ട്രൈക്കേഴ്സ് റണ്ണേഴ്സ് അപ്പ് ആയി.

Main-Pic-2---Runners-Up---Houston-Strickers

ഒക്ലഹോമ കൈരളി എഫ്സി , ഹൂസ്റ്റൺ കേരളാ ടൈഗേഴ്സ് എന്നീ ടീമുകൾ സെമി ഫൈനലിൽ പുറത്തായപ്പോൾ ടൂർണമെന്റിന്റെ ആതിഥേയരും മുൻ ചാംപ്യരുമായ ഫുട്‌ബോൾ ക്ലബ് ഓഫ് കരോൾട്ടൻ (എഫ്സിസി) , ക്വാര്‍ട്ടര്‍ ഫൈനലിൽ ഡൈനാമോസിനോട് 3 - 2 നു പരാജയപ്പെടുകയായിരുന്നു.

FCC

ടൂർണമെന്റിൽ ആറു ഗോൾ നേടി ഒക്ലഹോമയുടെ ജോഷ് വർഗീസ്‌ ടോപ് സ്‌കോറര്‍ക്കുള്ള ഗോൾഡൻ ബൂട്ട് ട്രോഫി നേടി.

IMG_9675

മികച്ച കളിക്കാരനുള്ള എംവിപി ട്രോഫി ജിബി എബ്രഹാം (ഹൂസ്റ്റൺ സ്ട്രൈക്കേഴ്സ് ) , മികച്ച ഡിഫൻഡർ ഏയ്‌സൺ ആന്റോ (ഡാലസ് ഡൈനാമോസ്) , മികച്ച ഗോളിയായി മൈക്കിൾ ജോൺ (ഡാലസ് ഡൈനാമോസ് ) എന്നിവരും മികച്ച പ്രകടനത്തിനുള്ള വ്യക്തിഗത ട്രോഫികൾ സ്വന്തമാക്കി.

pic1234

ഡാലസ്, ഹൂസ്റ്റൺ, ഒക്ലഹോമ സിറ്റി തുടങ്ങിയ നഗരങ്ങളിൽ നിന്നായി ഒൻപതു ടീമുകളാണ് ഇത്തവണ ടൂർണമെന്റിൽ പങ്കെടുത്തത്. മൂന്നു പൂളുകളിലായി ലീഗ് റൗണ്ടുകളും തുടർന്നു നോക്ക്ഔട്ട് മത്സരങ്ങളും നടന്നു.

Best-Defemder

ഇഞ്ചോടിഞ്ചു പോരാട്ടമാണ് മിക്ക മത്സരങ്ങളിലും അരങ്ങേറിയത്. മികച്ച രീതിയിൽ ടൂർണമെന്റ് ഒരുക്കി ആതിഥേയരായ എഫ്സിസിയും ടീമുകളുടെ പ്രശംസ നേടി.

Josh-GoldenBoot

ഗ്രാന്റ് സ്പോണ്‍സർ ജോജോ കോട്ടക്കൽ (ജോജോ കാർ സർവീസ്), ഷിനു പുന്നൂസ് എക്സ്പ്രസ്സ് ഫാർമസി കരോൾട്ടൻ (ഗോൾഡ് സ്പോൺസർ) എന്നിവർ യഥാക്രമം വിജയികൾക്കും റണ്ണേഴ്സ് അപ്പിനുമുളള ട്രോഫികൾ സമ്മാനിച്ചു. നെക്സ്റ്റ് ലെവൽ ടാക്സ് സിൽവർ സ്പോൺസറും ബിനോയ് ചെന്നൈ കഫേ എംവിപി ട്രോഫി സ്പോൺസറും ആയിരുന്നു.

Best-Goalie

പ്രദീപ് ഫിലിപ്പ് (പ്രസിഡന്റ്), നവീൻ വിപിൻ (ട്രഷറര്‍), മനോജ് പൗലോസ്, ലിനോയ് ജോയ് ( എഫ് സി സി കോച്ചസ്) ജിബി ജോൺ ,സഞ്ജു നൈനാന്‍, വിനോദ് ചാക്കോ , വറുഗീസ് തോമസ് (ജോസ്) (ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റേഴ്‌സ്) എന്നിവരായിരുന്നു വിജയകരമായി സമാപിച്ച പ്രവാസി ടൂർണമെന്റിനു നേതൃത്വം നൽകിയത്.

MVP-Player

വാർത്ത∙ മാര്‍ട്ടിന്‍ വിലങ്ങോലില്‍ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.