Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താമ്പയിൽ ‘ഫയർ ഓഫ് പെന്തക്കോസ്ത്’ വളർച്ചാ ധ്യാനം നടത്തുന്നു

fire-dhyanam

ഫ്ളോറിഡ∙ അമേരിക്കയിൽ മരിയൻ ടിവിയിലൂടെയും, നിരവധി ധ്യാനങ്ങളിലൂടെയും കഴിഞ്ഞ 16 വർഷമായി ആത്മീയ പ്രവർത്തനങ്ങള്‍ നടത്തുന്ന ക്യൂൻ മേരി മിനിസ്ട്രിയുടെ നേതൃത്വത്തിൽ സേക്രട്ട് ഹാർട്ട് ക്നാനായ ഫൊറോനാ പള്ളിയിൽ വച്ച് സെപ്റ്റംബർ 2,3,4 (വെള്ളി, ശനി, ഞായർ) തീയതികളിൽ താമ്പായിലേയും, മയാമിയിലേയും, ഓർലാന്റോയിലേയും, ഫോർട്ട് ലോഡർഡെയ്ലിലേയും ദൈവജനത്തെ ഒരുമിച്ചു ചേർത്തുകൊണ്ട് Fire of Pentcost വളർച്ചാ ധ്യാനം നടത്തുന്നു.

കരുണയുടെ ഈ വർഷത്തിൽ പ്രത്യേകമായി നടത്തപ്പെടുന്ന മൂന്നുദിവസത്തെ ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത് പ്രശസ്ത വചനപ്രഘോഷകനായ റവ. ഫാ. ജോബി കാച്ചപ്പള്ളി, റവ.ഫാ. ജോസ് മണിയങ്ങാട്ട്, ബ്രദർ. പി.ഡി. ഡൊമിനിക്, ബ്രദർ ബെന്നി ജോസഫ്, മിസ്സിസ് ഗ്രേയ്സ്മോൾ ഡൊമിനിക് എന്നിവരും ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽ‌കുന്നത് ഗാനശുശ്രൂഷകൻ ബ്രദർ. പോൾസൺ ജോസഫുമാണ്. യുവജനങ്ങൾക്കുവേണ്ടി ജോണി അങ്ങാടിയത്തിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷിലുള്ള പ്രത്യേക ധ്യാനവും ഉണ്ടായിരിക്കും.

സെപ്റ്റംബർ 2 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് എട്ടുമണി വരേയും, 3 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 8 മണി വരേയും, 4 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെയുമാണ് ധ്യാന സമയം. ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. (രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല). ധ്യാന ദിവസങ്ങളിൽ പ്രത്യേകമായി രോഗശാന്തി പ്രാർത്ഥനകളും, ആന്തരിക സൗഖ്യ പ്രാർത്ഥനകളും, അഭിഷേക പ്രാർത്ഥനകളും, കൗൺസിലിംഗ് ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്. സഭാ വ്യത്യാസമെന്യേ ഏവർക്കും ഈ വളർച്ചാ ധ്യാനത്തിൽ പങ്കെടുക്കാവുന്നതാണ്. താമസ സൗകര്യം വേണ്ടവർ മുൻകൂട്ടി അറിയിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ഡൊമിനിക് മഠത്തികളത്തിൽ (വികാരി) 813 330 6672, തോമസ് റെനി (ട്രസ്റ്റി) 352 238 0437, ജെസ്സി തോമസ് (813 716 2886), ലൂമോൻ തറയിൽ (813 325 7546), റെനി സിരി (813 451 7403), ഹണി സ്റ്റെജോ (516 732 1054), സാബൂ സോയ (813 438 9251), കുഞ്ഞുമോൾ പുതുശേരി (813 298 9664), റോസി ജോസ് (813 458 2966), മനോജ് ബിനു (813 385 2890), ജോസ്മോൻ ജിഷ (813 787 1053).

ഓർലാന്റോ: സണ്ണി ജേക്കബ് (215 620 9403), അലീസ് മഞ്ചേരി (407 697 8246), സെലിൻ ജോമിച്ചൻ (407 738 3236).

മിയാമി: ജോപ്പൻ വത്സ (305 732 8970), ഫോർട്ട് ലോഡർഡെയിൽ: പുഷ്പ (954 224 8970), ജിമ്മി സജിനി (786 382 9051), അലക്സ് ബിനു (954 309 7023), ടോമി ഷൈനി (954 682 8384), ജോസ് സെലിൻ (954 662 5510). For Accomadation Requirements Contact: Jessy Thomas 813 716 2886, Online Registration: www.mariantvworld.org

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: