Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊറന്റൊ ഡയോസിസിന് പ്രഥമ ‘ഗെ’ സഫ്രഗൻ ബിഷപ്പ്

toranto-bishop

ടൊറന്റൊ(കാനഡ)∙ ടൊറന്റൊ ഡയോസിസിന്റെ പ്രഥമ ‘ഗെ’ സഫ്രഗൻ ബിഷപ്പമായി റവ. കാനൻ കെവിൻ റോബർട്ട്സണിനെ (45) തിരഞ്ഞെടുത്തു. സെപ്റ്റംബർ 17ന് കാനഡയിലെ ആംഗ്ലിക്കൻ ചർച്ച് ഇലക്ട്രറൽ സിനഡ് യോഗം ചേർന്നു തിരഞ്ഞെടുത്ത മൂന്ന് സഫ്രഗൻ ബിഷപ്പുമാരിൽ ഒരാളാണ് റവ. കെവിൻ റോബർട്ട്സൺ. റവ. റിസില്ല വാൽഷ് ഷൊ, റവ. കാനൻ ജെനി ആൻഡിസൺ എന്നിവരാണ് മറ്റു രണ്ടു പേർ.

ടൊറന്റൊ ഡയോസിസിലെ നാല് എപ്പിസ്കോപ്പൽ ഏരിയായിൽ ഒന്നിൽ ഗെ ബിഷപ്പിനെ നിയമിക്കുമെന്ന് ആർച്ച് ബിഷപ്പ് കോളിൻ ജോൺസൺ അറിയിച്ചു. പുരുഷ പങ്കാളിയുമായി ഒരു വീട്ടിൽ കഴിയുന്ന സ്വവർഗ്ഗാനുരാഗിയാണ് പുതിയതായി ചുമതലയേല്ക്കുന്ന ബിഷപ്പ്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. 1997 ആംഗ്ലിക്കൻ ചർച്ചിൽ പട്ടക്കാരനായി ചുമതലയേറ്റ കെവിൻ ടൊറന്റൊയിലെ ട്രിനിറ്റി കോളേജിൽ നിന്നും മാസ്റ്റർ ഓഫ് ഡിവിനിറ്റി ബിരുദം നേടിയിട്ടുണ്ട്.

1999ൽ കാനഡയിൽ സ്വവർഗ്ഗ വിവാഹം നിയമാനുസൃതമായി അംഗീകരിച്ചതിനു മൂന്നു വർഷങ്ങൾക്കുശേഷം 2002 ൽ കാനഡ ആംഗ്ലിക്കൻ ചർച്ച് സ്വവർഗ്ഗ വിവാഹത്തിന് അനുമതി നൽകിയിരുന്നു. കാനഡ ആംഗ്ലിക്കൻ ചർച്ചിന്റെ ചരിത്രത്തിൽ ആദ്യമായി ‘ഗെ’ ബിഷപ്പായി തന്നെ തിരഞ്ഞെടുത്തതിൽ കെവിൻ റോബിർട്ട്സൺ സഭാ നേതൃത്വത്തിന് പ്രത്യേകം നന്ദി രേഖപ്പെടുത്തി. സഭയുടെ ചരിത്രത്തിൽ സുപ്രധാന ദിനം കൂടിയാണിത്. കെവിൻ പ്രതികരിച്ചു.
ആംഗ്ലിക്കൻ സഭാംഗങ്ങളിൽ, പ്രത്യേകിച്ചു കാനഡയിൽ, ‘ഗെ’ ബിഷപ്പിനെ നിയമിച്ചതിനെ അനുകൂലിച്ചും എതിർത്തും ഗൗരവമായ ചർച്ചകളാണ് ഉയർന്നു വരുന്നത്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: