Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ വംശജന് ആദ്യ റിയോ ഒളിംപിക്സ് മെഡൽ

rajeev-ram-tennis-olympics-

റിയോ ∙ വേൾഡ് മീറ്റേഴ്സിന്റെ കണക്കനുസരിച്ച് ഇന്ന് ഓഗസ്റ്റ് 15 ന് ഇന്ത്യയിലെ ജനസംഖ്യ 132 കോടിയിലധികം വരുമെന്നിരിക്കെ റിയൊ ഒളിംപിക്സിൽ ഒരു മെഡൽ പോലും ഇതുവരെ നേടാൻ ഇന്ത്യയ്ക്കായില്ലെ ങ്കിലും ബാംഗ്ലൂരിൽ നിന്നുളള രാഘവ്– സുഷമ റാം ദമ്പതികളുടെ മകനും യുഎസ് ടെന്നിസ് കളിക്കാരനുമായ രാജീവ് റാമിന് ടെന്നിസ് മിക്സഡ് ഡബിൾസിൽ വെളളി മെഡൽ !

ഗോൾഡ് മെഡലിനുവേണ്ടി മത്സരിച്ച വീനസ്– രാജീവ് റാം ജോഡിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് യുഎസ് ടീമംഗങ്ങളായ ബെഥനി മാറ്റക്ക് – ജാക്ക് സോക്ക എന്നിവരിൽ നിന്നാണ്.

ഇന്ത്യൻ ടെന്നിസ് ജോഡികളായ സാനിയ മിർസ– റോഹൻ ജോഡിയെ പരാജയപ്പെടുത്തിയാണ് വിനസ്– രാജീവ് റാം ഫൈനലിലെത്തിയത്.

ഇന്ത്യൻ മാതാപിതാക്കൾക്ക് കൊളറാഡൊ ഡെൻവറിൽ ജനിച്ച രാജീവിന് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധികരിക്കണമെന്നായിരുന്നു ആഗ്രഹം ഇന്ത്യൻ പാസ്പോർട്ട് ലഭിക്കുക എന്നത് അസാധ്യമായിതനാലാണ് ആഗ്രഹം സഫലമാകാതിരുന്നതെന്ന് രാജീവ് റാം പറഞ്ഞു.

മിർസ– രോഹൻ ടീമിനെ പരാജയപ്പെടുത്തിയതുകൊണ്ട് ഇന്ത്യൻ ജനത എന്നെ കൂടുതൽ വെറുക്കുന്നുണ്ടാകും. രാജീവ് റാം തന്റെ മനസ് തുറന്നു.

32 കാരനായ രാജീവ് റാം ആദ്യമായാണ് ടെന്നിസിൽ യുഎസിനെ പ്രതിനിധാനം ചെയ്യുന്നതെങ്കിലും ആദ്യ മത്സരത്തിൽ മെഡൽ നേടാനായത് കഠിനവും തുടർച്ചയായ പരിശീലനവും കൊണ്ട് മാത്രമാണെന്ന് റാം പറഞ്ഞു.

വാർത്ത ∙ പി. പി. ചെറിയാൻ
 

Your Rating: