Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മയക്കു മരുന്ന് ലഹരിയിൽ അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി

alabama-murder

അലബാമ ∙ പീഡനം സഹിക്കവയ്യാതെ കാമുകനിൽ നിന്നും രക്ഷപ്പെടുന്നതിന് അഭയം തേടിയെത്തിയ കുടുംബത്തിലെ ഗർഭിണിയടക്കം അ‍ഞ്ചു പേരെ കൊലപ്പെടുത്തിയ 27കാരൻ കാമുകൻ ഡെറിക് ഡിയർമാനെ അലബാമ ഗ്രീൻ കൗണ്ടി ഷെറിഫ് അറസ്റ്റ് ചെയ്തതായി ഓഗസ്റ്റ് 22 തിങ്കളാഴ്ച ഷെറിഫ് ഓഫീസ് അറിയിച്ചു.
ഓഗസ്റ്റ് 20 ശനിയാഴ്ചയായിരുന്നു ഗ്രാമത്തെ മുഴുവൻ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്.

കൊല നടത്തിയത് മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്ന് സംഭവത്തിനുശേഷം പൊലീസിൽ കീഴടങ്ങിയ പ്രതി സമ്മതിച്ചു. എന്താണ് ചെയ്തതെന്നു പോലും ഓർമ്മിക്കുവാൻ കഴിയുന്നില്ലെന്നും ഇപ്പോൾ ഖേദിക്കുന്നതായും പ്രതി മൊഴി നൽകിയതായി കൗണ്ടി ഷെറിഫ് വെളിപ്പെടുത്തി.

alabama-2

വീട്ടിലുളള അഞ്ചു പേരേയും തോക്ക് ഉൾപ്പെടെ വ്യത്യസ്ത ആയുധങ്ങൾ ഉപയോഗിച്ചു കൊലപ്പെടുത്തിയശേഷം കാമുകിയേയും മൂന്ന് മാസം പ്രായമുളള കുട്ടിയേയും ബലമായി ഇവിടെ നിന്നും കടത്തി കൊണ്ടു പോയതായും കുറേ ദൂരം സഞ്ചരിച്ചശേഷം റോഡിൽ ഉപേക്ഷിച്ചതായും ഡെറിക് സമ്മതിച്ചു. സംഭവത്തിനു മുമ്പ് കാമുകി ഇയ്യാളിൽ നിന്നും രക്ഷപ്പെടുവാൻ ശ്രമിച്ചിരുന്നു. ആറ് പേരെ കൊലപ്പെടുത്തിയ കുറ്റത്തിന് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെലിസ (35), ജോസഫ് ആഡം(26) ജസ്റ്റിൻ കാലേബ്(23) ചെൽസിയ (22) റോബർട്ടിലി(26) എന്നിവരാണ് കൊല്ലപ്പെട്ടത്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: