Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ളോറൽ പാർക്ക് സെന്റ് മേരീസ് പള്ളിയിൽ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും

floralpark_perunal_pic

ന്യൂയോർക്ക്∙ഫ്ളോറൽ പാർക്ക് സെൻറ് മേരീസ് മലങ്കര യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും 2016 സെപ്റ്റംബർ 10നും 11നും. അമേരിക്കൻ അതിഭദ്രാസനത്തിലെ ന്യൂയോർക്ക് ഫ്ളോറൽ പാർക്ക് സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും 2016 സെപ്റ്റംബർ 10 ശനിയാഴ്ചയും സെപ്റ്റംബർ 11 ഞായറാഴ്ചയും നടത്തും.

സെപ്റ്റംബർ 10 ശനിയാഴ്ച വൈകിട്ട് 5 .30 ന് കൊടി ഉയർത്തുന്നതും 6ന് സന്ധ്യാ പ്രാത്ഥനയും വൈകിട്ട് ഏഴിന് മലങ്കരയുടെ യാക്കൂബ് ബുർദ്ദാന ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ പ്രാധാന കാർമ്മികത്വത്തിലും അമേരിക്കൻ അതിഭദ്രാസനത്തിന്റെ ആർച്ചുബിഷപ്പും പാത്രിയാർക്കൽ വികാരിയുമായ അഭി.യൽദോ മോർ തീത്തോസ്, ക്നാനായ ഭദ്രാസന മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് ആയൂബ് മോർ സിൽവാനോസ് എന്നീ തിരുമേനിമാരുടെ സഹകാർമ്മികത്വത്തിലും വിശുദ്ധ കുർബാനയും അർപ്പിക്കപ്പെടുന്നതാണ്. തുടർന്ന് പ്രദിക്ഷണവും, 9.30-നു ഡിന്നറും ഉണ്ടായിരിക്കും..

11 ഞായറാഴ്ച രാവിലെ എട്ടിന് പ്രഭാത പ്രാത്ഥനയും 8 .45 ന് വിശുദ്ധ കുർബാനയും 10 .30 ന് ആശീർവ്വാദം 1.30 നേർച്ചവിളമ്പും സ്നേഹവിരുന്നോടും കൂടി ഈ വർഷത്തെ പെരുന്നാൾ സമാപിക്കും.

പെരുന്നാൾ ഏറ്റം സമുചിതമാക്കുവാൻ വേണ്ട എല്ലാ ക്രമീകരണങ്ങളും മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടവക ചെയ്തു കഴിഞ്ഞു. മഹാപരിശുദ്ധയായ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ അഭയപ്പെട്ടു ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി നോമ്പാചരണത്തിലും പെരുന്നാളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും വികാരി റവ.ഫാ.ജെറി ജേക്കബ് ഹാർദ്ദവമായി സ്വാഗതം ചെയ്വുന്നു.

(Address - 26 North Tyson Avenue, Floral Park, NY 11001)

കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ജെറി ജേക്കബ് (വികാരി) 845 519 9669 , ജോർജ് മാത്യു (സെക്രട്ടറി) 516 236 2170, ജോർജ് മാറാച്ചേരിൽ (516 395 1672).

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: