Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഫ്ലു ഷോട്ട്’ അടിയന്തിരമായി എടുക്കണമെന്ന് സിഡിസി

flu-shot

വാഷിങ്ടൻ ∙ അമേരിക്കയിലെ എല്ലാവരും പ്രായഭേദമന്യേ അടിയന്തിരമായി ‘ഫ്ലു ഷോട്ട്’ (പനിക്കെതിരെയുളള പ്രതിരോധ കുത്തിവെപ്പ്) എടുക്കണമെന്ന് ഫെഡറൽ ഹെൽത്ത് അധികൃതർ നിർദ്ദേശം നൽകി. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ ഡയറക്ടർ ഡോ. തോമസ് ഫ്രെഡിൽ നടത്തിയ പ്രസ്താവനയിലാണ് ഈ വിവരം ഊന്നി പറഞ്ഞത്.

ഫ്ലുഷോട്ട് നിസാരമായി അവഗണിക്കേണ്ടതല്ലെന്നും ഓരോ വർഷവും ആയിരങ്ങളാണ് ഫ്ലു സീസണിൽ മരണമടയുന്നതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. അമേരിക്കയിലെ 45 ശതമാനമാണ് കഴിഞ്ഞ വർഷം ഫ്ലു ഷോട്ട് എടുത്തത്. തലേ വർഷത്തേക്കാൾ 1.5 ശതമാനം കുറവാണിത്.

flu-2

168 മില്യൺ ഡോസ് ഫ്ലു വാക്സിൻ ഈ വർഷം ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ 93 മില്യൺ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും തോമസ് പറഞ്ഞു. ഫ്ലു സീസണ്‍ ആരംഭിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും എത്രയും വേഗം പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതാണ് രോഗ പ്രതിരോധത്തിനു ഏറ്റവും ഗുണകരമെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.