Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കൻ മലയാളികൾക്ക് ഫൊക്കാനയുടെ ഓണാശംസകൾ: പോൾ കറുകപ്പിള്ളിൽ

fokana-onam

ന്യൂയോർക്ക്∙ ഒരുമാസം നീണ്ടു നിൽക്കുന്ന അമേരിക്കൻ മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ആശംസകൾ നേരുന്നതായി ഫൊക്കാനാ ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പിള്ളിൽ അറിയിച്ചു. 1983 മുതൽ അമേരിക്കൻ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഫൊക്കാനയുടെ മുപ്പത്തി മൂന്നാമത് വർഷത്തിൽ അമേരിക്കയിലെ മലയാളി സംഘടനകളുടെ ഓണാഘോഷങ്ങൾക്ക് പകിട്ട് കൂടി വന്നതല്ലാതെ ഒട്ടു പൊലിമ ചോർന്നു പോയിട്ടില്ല. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പല സ്ഥലങ്ങളിലും പല സംഘടനകൾ ഒന്നിച്ചു ഓണം ആഘോഷിക്കുന്നത് കേരളീയ സംസ്കാരത്തിന്റെ തനിമയ്ക്കു മാറ്റുകൂട്ടുന്നു. ജാതി മത വർഗ്ഗ വ്യത്യാസം ഇല്ലാതെ എല്ലാവരും ഇവിടെ ഒന്നാകുന്നു. അതിനിടയാക്കിയ അമേരിക്കൻ മലയാളി സംഘടനകൾക്കും നേതൃത്വം നൽകിയ ഫോക്കാനയ്ക്കും വലിയ പങ്കുണ്ട്. ഓണവും വിഷുവും ക്രിസ്തുമസുമൊക്കെ ഒന്നിച്ചിരുന്ന് ആഘോഷിക്കുന്ന മലയാളികളെ അമേരിക്കയിൽ മാത്രമേ കാണുകയുള്ളു.

ഓണമാണ് ഒരുക്കങ്ങളുടെ കാലം. മുറ്റവും വഴിയും ചെത്തി മിനുക്കി അടിച്ചു വാരി വൃത്തിയാക്കുന്നതിൽ തുടങ്ങുന്ന ഒരുക്കങ്ങൾ. ഇടിയും പൊടിയും പൊടി പൂരം! മുളകും മല്ലിയും അരിയും ഇടിച്ചു പൊടിച്ചു കുപ്പികളിലും ടിന്നുകളിലും ആക്കുമ്പോൾ ഒരുക്കം ഏതാണ്ടു തുടങ്ങിയെന്നു പറയാം. സദ്യയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ, ഇവയൊക്കെ കേരളത്തെക്കാൾ മനോഹരമായി നമ്മളെല്ലാം നിറഞ്ഞമനസോടെ തയാറാക്കുന്നു. അത്തം പത്തിനു തിരുവോണം, അതിരാവിലെ വീട്ടുമുറ്റങ്ങളിൽ നിന്നും പറിച്ചെടുത്ത പൂക്കൾ കൊണ്ടു കളമിടൽ. പൂക്കളുടെ നാട്, നിറങ്ങളുടെ കൂടിയാട്ടം, ചുറ്റും കരവിരുത് കാണിക്കുന്ന സുന്ദരികൾ ഇത് ഇവിടെയും പൂത്തുലയുന്നു.

പണ്ടു രാത്രിയിൽ, നിലാ വെളിച്ചത്തിൽ മുറ്റത്തെ മാവിൻ കൊമ്പിൽ നിന്നും കീഴേക്കു കെട്ടിയിട്ട ഊഞ്ഞാലിലുള്ള ആട്ടം പ്രധാനം. ഊഞ്ഞാൽ ആയില്ലെങ്കിൽ ഓണം എത്തിയില്ല. കയറിൽ കവിളൻ മടൽ കെട്ടി, ഇരുന്നുള്ള ആട്ടം. ഈ ഊഞ്ഞാലുകൾ നാം ഇവിടെയും നമ്മുടെ കുട്ടികൾക്കായി ഒരുക്കുന്നില്ലേ. ഓണപ്പാട്ടുകൾ, മാവേലി മന്നന്റെ നാളുകളിലേക്ക് ഒരു തിരിച്ചുപോക്ക്. കള്ളവും ഇല്ല ചതിയുമില്ല’, അതാണ് നമ്മുടെ നാട്. കുട്ടികൾ പാടുന്നു, ഒപ്പം നമ്മളും അത് ഏറ്റു പാടുന്നു.

പാട്ടുകൾ, കൂത്തുകൾ, ഓണം പൊടി പൊടിക്കുന്ന ഗ്രാമം. ഈ ഗ്രാമ വിശുദ്ധി അമേരിക്കയിൽ എത്തിച്ചതിൽ അമേരിക്കൻ മലയാളി കൂട്ടായ്മകൾക്കു വലിയ പങ്കുണ്ട്. ഇന്നും നാം വീട്ടിൽ ഓണം ആഘോഷിക്കുന്നതിനേക്കാൾ സംഘടനകളുടെ ഓണാഘോഷത്തിൽ പങ്കാളികളാകുന്നു. അതാണ് ഓണത്തിന്റെ മഹത്വം. ബിജു കൊട്ടാരക്കര അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: