Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടുതൽ മലയാളികൾ അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് വരണം: ഫോമാ

fma

ഷിക്കാഗോ∙ നാടിനേയും നാട്ടുകാരേയും ഹൃദയത്തിലാക്കി, സാധ്യതകളുടെ നാടായ അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയിട്ട് ദശാബ്ദങ്ങൾ ആയെങ്കിലും അമേരിക്കൻ മലയാളികളുടെ ഒന്നാം തലമുറക്കാർ ഒരു പരിധി വരെ അമേരിക്കൻ സംസ്ക്കാരവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. എന്നാൽ രണ്ടാം തലമുറക്കാർ ഒട്ടു മിക്കവാറും "അമേരിക്കനൈസ്ഡ്" ആയി വളർന്നു വരുന്നു. കുടിയേറിയവരാണെങ്കിലും ഇവിടെ ജനിച്ചു വളർന്നവരാണെങ്കിലും പഴയതലമുറക്കാൻ അമേരിക്കൻ മണ്ണിൽ തന്നെ ജീവിച്ചു മരിക്കേണ്ടവരാണെന്നു പലപ്പോഴും മറന്നു പോകുന്നു.

ശരാശരി മലയാളി - അമേരിക്കൻ പൗരന്മാർ ഇന്നും കുടുംബങ്ങളിൽ ചർച്ച ചെയ്യുന്നതും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ തന്നെയാണെന്നാണ്. നാടിനോടുള്ള സ്നേഹക്കൂടുതലായിരിക്കും ഇതിനു പിന്നിൽ. ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) 2016-18 ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിൽ, അമേരിക്കൻ മലയാളികളെ, പ്രത്യേകിച്ച് യുവജനതയെ അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് നയിക്കാനും അമേരിക്കൻ രാഷ്ട്രീയത്തിൽ മലയാളികളുടെ പങ്ക് വ്യക്തമാക്കാനുമായി, "രജിസ്റ്റർ ടു വോട്ട്" ക്യാംപെയ്നുമായി എത്തുകയാണ്.

fma-01

നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അംബ്രല്ല സംഘടനയായ ഫോമായിൽ 11 റീജിയനുകളിലായി ഏകദേശം 65 അംഗ സംഘടനകളുണ്ട്. ഈ സംഘടനകളുടെ ഒരു വർഷത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കൂടുന്ന പരിപാടിയാണ് മലയാളത്തിന്റെ സ്വന്തം ഓണം. ഈ ഓണക്കാലത്ത് ഫോമായുടെ എല്ലാ അംഗ സംഘടനകളിലും രജിസ്റ്റർ ടു വോട്ട് ബൂത്തുകൾ സ്ഥാപിക്കാനും അതിലൂടെ കൂടുതൽ മലയാളികളെ അമേരിക്കൻ ഭരണകൂടത്തെ തിരഞ്ഞെടുക്കുന്നതിൽ ഭാഗവാക്കാക്കാനും ഫോമാ മുന്നിട്ടിറങ്ങുകയാണ്. അതാത് റീജിയണുകളിലെ ആർവിപിമാരും (റീജണൽ വൈസ് പ്രസിഡന്റ്), നാഷണൽ കമ്മിറ്റി അംഗങ്ങളും അംഗ സംഘടനകളിൽ ഇതുപ്രാവർത്തികമാക്കുന്നതിനു നേതൃത്വം നൽകും.

പുതുതായി വോട്ടേഴ്സ് ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്യാനും നാടിന്റെ തനിമയൊട്ടും പോകാതെ ഓണം ആഘോഷിക്കുവാനും നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം, www.fomaa.com/associations/ എന്ന വെബ് സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ സംസ്ഥാനത്തുള്ള ഫോമായുടെ അംഗ സംഘടന ഏതെന്നു കണ്ടെത്തുക. ശേഷം അവരുമായി ബന്ധപ്പെട്ട് ഓണാഘോഷത്തിൽ പങ്കെടുക്കുക. ഫോമായുടെ ഈ സംരംഭത്തിന്റെ മറ്റോരു വശം, അടുത്ത വർഷങ്ങളിൽ അമേരിക്കൻ രാഷ്ട്രീയത്തിൽ കൂടുതൽ മലയാളികളെ എത്തിക്കുകയെന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
ബെന്നി വാച്ചാച്ചിറ 847 322 1973
ജിബി തോമസ് 914 573 1616
ജോസി കുരിശിങ്കൽ 773 516 0722
ലാലി കളപ്പുരക്കൽ 516 232 4819
വിനോദ് കൊണ്ടൂർ ഡേവിഡ് 313 208 4952
ജോമോൻ കുളപ്പുരക്കൽ 863 709 4434
http://fomaa.com/associations/ 

Your Rating: