Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോമ 2020: ഡാലസ് മലയാളി അസോസിയേഷൻ പ്രവർത്തനം ആരംഭിച്ചു

dma-logo

ഡാലസ്∙ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ്് അമേരിക്കാസി(ഫോമ)ന്റെ 2020 യിലെ രാജ്യാന്തര സമ്മേളനം നോർത്ത് അമേരിക്കയിലെ പ്രമുഖ സാംസ്ക്കാരിക നഗരമായ ഡാലസിൽ നടത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഡാലസ് മലയാളി അസോസിയേഷൻ എക്സികൂട്ടീവ് കമ്മിറ്റി ഇതുസംബന്ധിച്ചു തിരുമാനിച്ചതായി പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യൻ അറിയിച്ചു.

ഫോാമ സമ്മേളനം 2020 എന്ന ലക്ഷ്യത്തിനുവേണ്ടിയുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി അസോസിയേഷൻ ട്രസ്റ്റ് ബോർഡ് ചെയർമാനും ഫോമ പൊളിറ്റിക്കൽ ഫോറം ചെയർമാനുമായ ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിൽ ബിജു തോമസ്, സാം മത്തായി, രവികുമാർ എടത്വ എന്നിവർ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിച്ചു.

നോർത്ത് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജീവിക്കുന്ന പ്രവാസികളായ മലയാളികളുടെ സമഗ്രവും ക്രിയാത്മകവുമായ സാംസ്ക്കാരിക, രാഷ്ട്രീയ സമന്വയവും പരസ്പര സഹകരണവും അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് വിദേശ മലയാളികൾ ഇന്നു കടന്നുപോകുന്നതെന്ന് ഫിലിപ്പ് ചാമത്തിൽ പറഞ്ഞു.

2020 ലെ ഫോമാ സമ്മേളനം ഡാലസിൽ നടത്തുന്നതിനുള്ള അവസരം ലഭിച്ചാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളിസംഘടനകളെയും പ്രമൂഖ വ്യക്തികളെയും സമ്മേളനത്തിൽ പങ്കെടുപ്പിച്ചുകൊണ്ടും അവരുടെ പൊതുവായ അഭിപ്രായങ്ങൾ സ്വീകരിച്ചുകൊണ്ട ും ഫോമയ്ക്കു കാലോചിതമായ ഒരു ദിശ ഒരുക്കുവാൻ ശ്രമിക്കുമെന്ന് അദേഹം പറഞ്ഞു.

ഹ്യൂസ്റ്റൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് എബ്രഹാം കെ. ഈപ്പൻ, മക്കാലൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജയ്സൺ വേണാട്ട്, ഒക്ലഹോമ മലയാളി അസോസിയേഷൻ പ്രസിഡന്റ് സാം ജോൺ തുടങ്ങിയവർ ഡാലസ് ഫോമ കൺവൻഷനു സമ്പൂർണ്ണ പിന്തുണയും സഹകരണവും നൽകി കഴിഞ്ഞതായി ഫിലിപ്പ് ചാമത്തിൽ പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.