Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോർത്ത് കാരലൈന മാർത്തോമാ ഇടവക ഹാർവെസ്റ്റ് ഫെസ്റ്റ് ഒക്ടോബർ എട്ടിന്

harvest-fest

കാരലൈന∙ നോർത്ത് കാരലൈന മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റ് ഒക്ടോബർ 8ന് പള്ളി അങ്കണത്തിൽ വെച്ച് നടത്തപെടും. നാടൻ വിഭവങ്ങളുടെ ഒരു നിരതന്നെ ഈ വർഷം ഒരുക്കിയിരിക്കുന്നു. നാടൻ തട്ടുകട, പലതരം പുട്ട് വിഭവങ്ങൾ, നാടൻ ഫിഷ് ഫെ, ഓംലറ്റ്, ദോശ, മസാലദോശ, വട, പഴംപൊരി, തണ്ടൂരി ചിക്കൻ, പലതരം കട്ലെറ്റ്, ബേക്കറി വിഭവങ്ങൾ, പലതരം കേക്ക്, ഐസ്ക്രീം, മംഗോ ലസ്സി മുതലായ വിഭവങ്ങളും ഈ വർഷത്തെ ഫെസ്റ്റിന് ഒരുക്കിയിരിക്കുന്നു. കുട്ടികൾക്കായി പ്രത്യേകം ഗെയിംസ്, മറ്റു വിനോദവും ഈ വർഷത്തെ ഫെസ്റ്റിന് മാറ്റുകൂട്ടും.

നോർത്ത് കാരലൈനയിലെ ഏക മാർത്തോമാ ഇടവകയായ നോർത്ത് കാരലൈന മാർത്തോമാ ഇടവക വികാരി അനിൽ ടി. തോമസിന്റെ നേതൃത്വത്തിൽ പല കമ്മ്യൂണിറ്റി പ്രവർത്തനങ്ങളും നടത്തിവരുന്നു. ഇടവകയുടെ പ്രവർത്തനങ്ങൾക്കു ഏവരുടേയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. 2016 ഹാർവെസ്റ് ഫെസ്റ്റ് Real Triangle Properties, Binny Reatly , Spice Bazaar, Evershine Properties, Loyal Travels Dallas TX, Gand India Mart , C J Tax എന്നീ വ്യാപാര സ്ഥാപനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നു.

ഇടവക്ക് വേണ്ടി വിജി മാത്യു കൺവീനറായും സെക്രട്ടറി ബോബി മാത്യൂസ് കോർഡിനേറ്ററായും വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു. ഹാർവെസ്റ് ഫെസ്റ്റ് വൻ വിജയമാക്കുവാൻ ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

വാർത്ത∙ജോയിച്ചൻ പുതുക്കുളം
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.