Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനാ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കം  

10th-annivesary-inauguration

ഷിക്കാഗോ∙ പ്രവാസി ക്നാനായക്കാരുടെ പ്രഥമ ക്നാനായ ദേവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനായുടെ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കം. സെപ്റ്റംബർ 9നു വൈകിട്ട് 7 നു കോട്ടയം അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന സമൂഹബലിയിൽ ഷിക്കാഗോ സെ. തോമസ് രൂപതയിലെ മറ്റ് 11 വൈദികർ സഹകാർമ്മികരായിരുന്നു.

10th-annivesary-inauguratioxn

തിരുകർമ്മങ്ങൾക്ക് മധ്യേ നടന്ന അനുഗ്രഹപ്രഭാഷണത്തിൽ ക്നാനായ സമുദായത്തിന്റെ 21-ാം നൂറ്റാണ്ടിലേക്കുള്ള വളർച്ചയുടെ നാഴികക്കല്ലായിരുന്നു ഷിക്കാഗോ തിരുഹ്യദയ ദേവാലയം എന്ന് അഭിവന്ദ്യ മൂലക്കാട്ട് പിതാവ് പ്രസ്താവിച്ചു.  അനേകം പ്രതിസന്ധികളെ തരണം ചെയ്ത് ഈ ഇടവക സ്ഥാപനത്തിന് നേതൃത്വം നൽകിയ വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിനെ പിതാവ് പ്രത്യേകം അനുസ്മരിച്ചു. ക്നാനായക്കാരുടെ വടക്കേ അമേരിക്കയിലെ കുടിയേറ്റത്തെപ്പറ്റിയും കഴിഞ്ഞ 10 വർഷക്കാലത്തെ അനുഭവങ്ങളെപ്പറ്റിയും ഈ ഇടവകയിലൂടെ ക്നാനായ സമുദായത്തിന് ദൈവം നൽകിയ അവർണ്ണനീയമായ അനുഗ്രഹങ്ങൾക്കും പിതാവ് നന്ദി പറഞ്ഞു.

10th-annivesary-11skit

തുടർന്ന് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്താ ഇടവകയുടെ 10-ാം വാർഷികം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനു ഷിക്കാഗോ ക്നാനായ റീജിയൺ ഡിറക്ടറും, വികാരി ജനറാളുമായ മോൺ. തോമസ് മുളവനാൽ, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി. ഫാ. ബോബൻ വട്ടം‌പുറത്ത്, കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി, ട്രസ്റ്റി കോർഡിനേറ്റർ തോമസ് നടുവാമ്പുഴ, ജനറൽ കൺ‌വീനർ റ്റോണി പുല്ലാപ്പള്ളി, മദർ  സി. സ്സേവ്യർ, പി. ആർ. ഓ. ബിനോയി കിഴക്കനടി, എന്നിവർ വൈദികരോടൊപ്പം പങ്കെടുത്തു. തുടർന്ന് പാരീഷ്ഹാളിൽ നടന്ന കലാസന്ധ്യയിൽ അബാലവൃദ്ധം ഫൊറോനാംഗങ്ങളുടേയും സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി. ഫൊറോനായുടെ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങൾ ഹാസ്യാത്മകമായി അണിയിച്ചൊരുക്കിയത് ടോമി കുന്നശ്ശേരിയിലിന്റെ നേതൃത്വത്തിലുള്ള എന്റർടൈൻമെന്റ് കമ്മിറ്റിയംഗങ്ങളാണ്.

10th-annivesary-skit

വാർത്ത∙ ബിനോയി കിഴക്കനടി  

Your Rating: