Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുണ്ടാവിളയാട്ടം : ഒരു മാസത്തിനുളളിൽ കൊല്ലപ്പെട്ടത് ഒരു വിദ്യാലയത്തിലെ നാലു വിദ്യാർത്ഥികൾ

2kids-died

ബ്രാന്റൻവുഡ്(ന്യൂയോർക്ക്)∙ സെപ്റ്റംബർ മാസം ഗുണ്ടാ വിളയാട്ടത്തിനും സംഘർഷത്തിനും ഇരയായി ജീവൻ വെടിയേണ്ടി വന്നത് നാലു വിദ്യാർത്ഥികൾക്ക് !
ലോങ്ങ് ഐലന്റിലെ ബ്രണ്ടൻവുഡ് ൈഹസ്കൂളിലെ നാലു വിദ്യാർത്ഥികളാണ് ദിവസങ്ങൾ ഇടവിട്ട് ക്രൂരമായി കൊല്ലപ്പെട്ടത്.

4s2

തുടക്കം സെപ്റ്റംബർ 13 ന് 16-ാം ജന്മദിനം ആഘോഷങ്ങൾ നടക്കാനിരിക്കെ തലേ ദിവസം കൊല്ലപ്പെട്ടത് നിസ മിക്കൻസ് എന്ന വിദ്യാർത്ഥി. തൊട്ടടുത്ത ദിവസം ശരീരമാസകലം ക്രൂരമായി മർദ്ദനമേറ്റ് മരിച്ചത് നിസയുടെ ആത്മാർത്ഥ സുഹൃത്തായ പതിനാറുകാരൻ കയ് ല ക്യുവാൻസ് ബാസ്ക്കറ്റ്ബോൾ കോർട്ടിലും വിദ്യാലയത്തിലും ഇണപിരിയാത്ത കൂട്ടുകാരായിരുന്നു ഇരുവരും.

4s3

ചില ദിവസങ്ങൾക്കുശേഷം ടൗണിന്റെ ഉൾപ്രദേശത്തെ ഇൻഡസ്ട്രിയൽ ഏരിയായിൽ നിന്നും കണ്ടെടുത്തത് 19 വയസുളള ഓസ്കർ, 15 വയസ്സുളള മിഗൾ ഗാർസിയാ എന്നീ രണ്ടു വിദ്യാർത്ഥികളുടെ ചീഞ്ഞഴുകിയ മൃതദേഹങ്ങൾ. വിദ്യാർത്ഥികളും അധ്യാപകരും ഈ സംഭവങ്ങളെ തുടർന്ന് പരിഭ്രാന്തരാണ്.

ഗുണ്ടാ സംഘങ്ങളുടെ ഭീഷണിയെ തുടർന്ന് പുറത്തിറങ്ങി നടക്കുന്നതിനു പോലും ഇവർക്ക് സാധിക്കുന്നില്ല. 2010 മുതൽ ലോങ്ങ് ഐലന്റിൽ സജ്ജീവമായി പ്രവർത്തിക്കുന്ന MS 13 എന്ന സൽവഡോറസ് ഗാങ്ങാണ് ഇതിനു പുറകിലെന്ന് ലൊ എൻഫോഴ്സ്മെന്റ് അധികൃതർ പറഞ്ഞു. ഈ സംഭവത്തിൽ ഒരു പ്രതി ഫെഡറൽ കസ്റ്റഡിയിലാണെന്ന് ഡഫ് ലോക്ക് കൗണ്ടി പൊലീസ് കമ്മീഷണർ തിമോത്തി സിനി പറഞ്ഞു.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.