Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാ. റവ. ഏബ്രഹാം കുരുവിളയ്ക്ക് എബനേസർ ഇടവക യാത്രയയപ്പ് നൽകി

sendoff-pic5

ന്യൂയോർക്ക്∙ പോർട്ട്ചെസ്റ്ററിലുള്ള എബനേസർ മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ന്യൂജഴ്സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ഉപരിപഠനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന റവ ഏബ്രഹാം കുരുവിളയ്ക്കും ആൻ കൊച്ചമ്മയ്ക്കും ഇടവക സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി.

sendoff-pic2

ഓഗസ്റ്റ് 21-നു ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം കൂടിയ മീറ്റിംഗിൽ ഏബ്രഹാം ജേക്കബ് (വൈസ് പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. ഇടവക ക്വയറിന്റെ ആരംഭ ഗാനത്തിനുശേഷം ബഞ്ചമിൻ ജേക്കബ് പ്രാരംഭ പ്രാർത്ഥന നടത്തി. ഇടവകയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് രാഹുൽ ജോസഫ് (സൺഡേ സ്കൂൾ), രേഷ്മ ജോസഫ് (യൂത്ത് ഫെല്ലോഷിപ്പ്), റ്റിഷാ വർഗീസ് (യംഗ് കപ്പിൾ ഫെല്ലോഷിപ്പ്), സി.എസ്. ചാക്കോ (ഇടവക സെക്രട്ടറി) എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

sendoff-pic3

കഴിഞ്ഞ മൂന്നുവർഷങ്ങളായി അച്ചനിൽക്കൂടി ഇടവകയ്ക്ക് ലഭിച്ച സ്നേഹക്കൂട്ടായ്മയ്ക്കും, ഇടവകയുടെ വിവിധങ്ങളായ സംഘടനാ പ്രവർത്തനങ്ങൾക്ക് അച്ചനിൽ നിന്നും ലഭിച്ച നേതൃത്വത്തിനും സെക്രട്ടറി നന്ദി അറിയിച്ചു. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നത ബിരുദം കരസ്ഥമാക്കിയശേഷം ജന്മനാടായ മുംബൈയിലേക്കും, അവിടെ നിന്നും കേരളത്തിലേക്കും പോകുന്ന അച്ചന്റേയും കൊച്ചമ്മയുടേയും യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതോടൊപ്പം, അച്ചന്റേയും കൊച്ചമ്മയുടേയും ക്രിസ്തീയ ശുശ്രൂഷയിൽ കൂടുതലായി ദൈവകൃപ വ്യാപരിക്കട്ടെ എന്നും, കൂടുതൽ നന്മകളാൽ ദൈവം അനുഗ്രഹിക്കട്ടെ എന്നും ആശംസിച്ചു.

sendoff-pic6

അച്ചനിൽ നിന്നും ലഭിച്ച അനഗ്രഹിക്കപ്പെട്ട ദൂതുകൾക്കും, അച്ചന്റെ സ്നേഹനിർഭരമായ സാന്നിധ്യവും നർമം നിറഞ്ഞ സംഭാഷണവും കുട്ടികളും യുവാക്കളും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് ആശംസാ പ്രസംഗം നടത്തിയവർ എടുത്തുപറഞ്ഞു. ആൻ കൊച്ചമ്മയുടെ ലാളിത്യവും, സ്നേഹപൂർണ്ണമായ സഹവർത്തിത്വവും ഇടവകയിലെ ആബാലവൃദ്ധം അംഗങ്ങൾക്കും സന്തോഷം പകർന്നിരുന്നുവെന്നും അനുസ്മരിച്ചു.

പിന്നീട് അച്ചൻ നടത്തിയ മറുപടി പ്രസംഗത്തിൽ തന്റെ മൂന്നുവർഷത്തെ പ്രിൻസ്റ്റൺ ജീവിതത്തിൽ നേരിടേണ്ട ിവന്ന ചെറുതും വലുതുമായ പ്രതികൂലങ്ങളും പ്രതിബന്ധങ്ങളും ഇടവക ജനങ്ങളുമായി പങ്കുവെച്ചു.

2006-ൽ മാർത്തോമാ സഭയിലെ ഒരു പട്ടക്കാരനായി അച്ചപ്പട്ടം സ്വീകരിച്ച അച്ചൻ സഭയുടെ വിവിധ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം കൊടുത്തതോടൊപ്പം, കേരളത്തിന് അകത്തും പുറത്തും വികാരിയായി സേവനം അനുഷ്ഠിച്ച കാര്യങ്ങളും അനുസ്മരിച്ചു. കഴിഞ്ഞ പത്തുവർഷത്തെ ശുശ്രൂഷയിൽ അനുവദിച്ച ദൈവകൃപയ്ക്കായി അച്ചൻ ദൈവത്തിനു നന്ദി കരേറ്റുകയും ചെയ്തു.

അമേരിക്കയിലെ പഠനകാലത്ത് നേർത്ത് അമേരിക്കൻ ഭദ്രാസനത്തിനു കീഴിലുള്ള ഒട്ടുമുക്കാലും ഇഅടവകകളിൽ സന്ദർശനം നടത്തുവാനും, വിശുദ്ധ കുർബാന അർപ്പിക്കുന്നതൊപ്പം വെക്കേഷൻ ബൈബിൾ സ്കൂൾ, യൂത്ത് ഫെല്ലോഷിപ്പ് മീറ്റിംഗ്സ് എന്നിവയ്ക്ക് നേതൃത്വം കൊടുക്കുവാൻ സാധിച്ച കാര്യം അച്ചൻ അനുസ്മരിച്ചു. എബനേസർ ഇടവകയിൽ കടന്നുചെല്ലുമ്പോൾ ലഭിക്കുന്ന സ്നേഹവായ്പയും കരുതലും അച്ചൻ പ്രത്യേകം എടുത്തുപറഞ്ഞു. ഇടവകയിലെ ഓരോ വ്യക്തികളോടും, കുടുംബാംഗങ്ങളോടുമുള്ള അച്ചന്റേയും കൊച്ചമ്മയുടേയും സ്നേഹവും കടപ്പാടും അറിയിച്ചതോടൊപ്പം ഇങ്ങനെയൊരു യാത്രയയപ്പ് സംഘടിപ്പിച്ച ഇടവകയോയും ചുമതലക്കാരോടുമുള്ള പ്രത്യേക നന്ദിയും അറിയിച്ചു.

sendoff-pic1

ഇടവക ട്രസ്റ്റി ജോൺ ശാമുവേൽ ഇടവകയുടെ സ്നേഹോപഹാരം അച്ചന് സമർപ്പിച്ചു. ഇടവക സെക്രട്ടറി ഈ പ്രോഗ്രാം മനോഹരമാക്കിയ ക്വയർ ക്വയർ, ആശംസാ പ്രസംഗകർ, ഇടവക ജനങ്ങൾ, അതിഥികളായി എത്തിവയർ എന്നിവർക്ക് ഇടവകയുടെ പേരിലുള്ള നന്ദി അറിയിച്ചു.

ക്വയറിന്റെ യാത്രാ മംഗള ഗാനത്തിനുശേഷം റവ. ഏബ്രഹാം കുരുവിള അച്ചന്റെ പ്രാർത്ഥനയോടും, ആശീർവാദത്തോടും കൂടി യാത്രയയപ്പ് യോഗം സമാപിച്ചു. സ്നേഹവിരുന്നും ഒരുക്കിയിരുന്നു. സി.എസ്. ചാക്കോ (സെക്രട്ടറി) അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം
 

Your Rating: