Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാ. ഐവാൻസ് സിഎംഐ നിര്യാതനായി

ivans-obit

ഷിക്കാഗോ∙ വരകുകാലായിൽ ഫാദർ ഐവാൻസ് സിഎംഐ, ഷിക്കാഗോയിൽ നിര്യാതനായി. കോഴിക്കോട് ദേവഗിരി കോളേജിന്റെ മുൻകാല പ്രിൻസിപ്പാളായിരുന്നു.

പൂഞ്ഞാറിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഫാദർ ഐവാൻസ് കർമ്മലീത്താ പുരോഹിതനാകാൻ സെമിനാരി പഠനം തുടങ്ങി. 1953ൽ പൗരാഹിത്യ പട്ടം സ്വീകരിച്ച് ആത്മീയ ജോലികളിൽ വ്യാപൃതനായി. തേവര സേക്രഡ് ഹാർട്ട് കോളേജിൽ നിന്നും ഇന്റർ മീഡിയേറ്റു പാസായി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിഎയും എംഎയും നേടി. അതിനുശേഷം കോഴിക്കോടുള്ള ദേവഗിരി സെന്റ്. ജോസഫ്സ് കോളേജിൽ ലെക്ചററായി ജോലിയാരംഭിച്ചു. പിന്നീട് ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റ് വകുപ്പു തലവനും കോളേജ് പ്രിൻസിപ്പാളുമായിരുന്നു.

അദ്ദേഹത്തിന്റെ സ്വാധീനം മൂലം കോളേജിനായി ഭീമമായ തുകകൾ സംഭരിക്കുകയും അവിടെ കോളേജ് ഓഡിറ്റോറിയവും ലൈബ്രറി കെട്ടിടവും പൂർത്തിയാക്കുകയും ചെയ്തു. കോളേജിൽനിന്നും പ്രസിദ്ധീകരിക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളുടെയും മാസികകളുടെയും എഡിറ്റർ കൂടിയായിരുന്നു. ജോലിയിൽനിന്നും വിരമിച്ചശേഷം അദ്ദേഹം 1976ൽ അമേരിക്കയിൽ എത്തുകയും ഇന്ത്യാനയിൽ ബിഷപ്പ് നോൾ തീയോളജി കോളേജിൽ അഞ്ചു വർഷം പ്രൊഫസറായി ചുമതലകൾ വഹിക്കുകയും ചെയ്തു. പിന്നീടുള്ള കാലങ്ങളിൽ ഗേരിയിൽ പാസ്റ്ററായി സേവനം ചെയ്യുകയായിരുന്നു. ഗേരിയിൽ സാമൂഹിക സേവനങ്ങളിലും ഏർപ്പിട്ടിരുന്നു.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: