Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റവ.ഫാ. മാത്തുക്കുട്ടി വർഗീസിന് യാത്രയയപ്പ് നൽകി

mathewkutty

പ്ലാനോ∙ സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയിൽ നിന്നും ഡെൻവർ ഇടവകയിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ.ഫാ. മാത്തുക്കുട്ടി വർഗീസിന് പ്ലാനോ സെന്റ് പോൾസ് ഇടവകയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

ഓഗസ്റ്റ് 14 ഞായറാഴ്ച വൈകിട്ട് ശൂനോയോ നോമ്പ് സമാപന ദിവസംഅച്ചൻ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് ഇടവകയുടെ വകയായി ഉപഹാരവും സമ്മാനവും വികാരി റവ.ഫാ. ബിനു മാത്യൂസ് നൽകി. ഡോ. ജോർജ് ശാമുവേൽ അച്ചന്റെ സേവനത്തെ പ്രകീർത്തിച്ച് സംസാരിച്ചു. ഇടവക അംഗങ്ങളുടെ സ്നേഹത്തിനും സഹകരണത്തിനും അച്ചൻ തന്റെ മറുപടി പ്രസംഗത്തിൽ അറിയിച്ചു.

വാർത്ത∙ജോയിച്ചൻ പുതുക്കുളം

Your Rating: