Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം

bjp-2

ന്യൂയോർക്ക്∙ ലോക രാഷ്ട്രങ്ങളുടെ പ്രതിനിധി സമ്മേളനം ന്യൂയോർക്ക് യുഎൻ ആസ്ഥാനത്തു നടന്നുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ 21 ഉച്ചക്കുശേഷം പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അഭിസംബോധനയുണ്ടായിരുന്നു.പാക്കിസ്ഥാന്റെ നയംമാറ്റണമെന്ന് ജനങ്ങൾ മുദ്രാവാക്യത്തിലൂടെ അറിയിച്ചു. ധാരാളം മാധ്യമങ്ങളും പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയിരുന്നു.

bjp-protest

ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ നേതൃത്വത്തിൽ എച്എസ്എസ്, വിഎച്പി, തുടങ്ങി ധാരാളം സംഘടനാ ഭാരവാഹികളും ബലൂചിസ്ഥാനിൽ നിന്നുള്ള സഹോദരങ്ങളും കാശ്മീരി സഹോദരങ്ങളും ഈ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സജീവമായി പങ്കെടുത്തു. ന്യൂജഴ്സി, ന്യൂയോർക്ക്, വാഷിങ്ടൺ ഡിസി, ആൽബനി, തുടങ്ങി ദൂരെ ദിക്കുകളിൽ നിന്ന് പോലും ആളുകൾ എത്തിയിരുന്നു.

bjp-3

ബലൂചിസ്ഥാനെ പ്രതിനിധീകരിച്ചു അഹമ്മദ് മസ്തിഖാന്റെ നേതൃത്വത്തിൽ എത്തിയവർ പാകിസ്ഥാൻ ബലൂചിസ്ഥാനിൽ നടത്തുന്ന വിധ്വംസകപ്രവർത്തനങ്ങളെ കുറിച്ച് പറഞ്ഞു. കാശ്മീരി പണ്ഡിറ്റുകളും അവരുടെ പ്രതിഷേധം അറിയിക്കാൻ വളരെ ശക്തമായി സംസാരിച്ചു. ഓവർസീസ് ഫ്രണ്ടസ്് ഓഫ് ബിജെപിയുടെ ദേശീയ അധ്യക്ഷൻ കൃഷ്ണ റെഡ്ഡി, മുൻ അധ്യക്ഷൻ ഡോ. അടപ്പ പ്രസാദ്, ന്യൂയോർക്ക് കൺവീനർ ശിവദാസൻ നായർ, തുടങ്ങി ധാരാളം പ്രവർത്തകർ പങ്കെടുത്തു. ന്യൂയോർക്കിൽ പാകിസ്ഥാനെതിരെ ഒരു തരംഗം സൃഷ്ടിക്കാനായി എന്നത് തീവ്രവാദത്തിനെതിരെ ചിന്തിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്നു. പാക്കിസ്ഥാനെതിരെ നടപടി എടുക്കുന്നത് വരെ ഇത് തുടരുമെന്ന് ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയെ പ്രതിനിധീകരിച്ചു ഡോ. അടപ്പ പ്രസാദ് അറിയിച്ചു.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.