Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രണ്ട്‌സ്‌ ഓഫ് റാന്നി പിക്‌നിക്ക്

picinic010

ഡാലസ്∙ സെപ്റ്റംബര്‍ 4 ശനിയാഴ്ച മേരി ഹെഡ്‌സ്‌ കാർറ്റെര്‍ പാർക്കില്‍ കൂടിയ ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നിയുടെ പിക്‌നിക്ക് കൂട്ടായ്മ വൈവിധ്യങ്ങളാലും അനുകൂലമായ കാലാവസ്ഥയുടെ മനോഹാര്യതയാലും പങ്കെടുത്ത ഏവർക്കും അവിസ്മരണീയമായ അനുഭവം സമ്മാനിച്ചു. നൂറു കണക്കിന്‌ പ്രവർത്തകരുടെ പങ്കാളിത്തം പഴയ സൗഹൃദം പുനഃസ്ഥാപിക്കുവുള്ള വേദിയായി മാറി.

റാന്നി നിവാസികളുടെ സ്‌നേഹവും സൗഹൃദവും ഊട്ടി ഉറപ്പിക്കുവാന്‍ 2002 ജൂലൈ 22ന് രാജു എബ്രഹാം എംഎല്‍എയുടെ സാന്നിദ്ധ്യത്തില്‍ ആരംഭം കുറിച്ച ഫ്രണ്ട്സ് ഓഫ് റാന്നി ഇന്ന് ഡാലസിലെ പ്രവാസി മലയാളികളുടെ ഇടയില്‍ മഹത്വമേറിയ പ്രവര്‍ത്തന ശൈലിയുമായി ശ്രേദ്ധേയമായിക്കൊണ്ടിരിക്കുന്നു.

സെപ്റ്റംബര്‍ 4 ശനിയാഴ്‌ച രാവിലെ 10 മുതല്‍ 2 മണിവരെ ഡാലസിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന റാന്നി സ്വദേശികളും, സ്നേഹിതരും ഒന്നിച്ചു കൂടി പഴയ ഓർമ്മകളും, സ്‌നേഹവും പരസ്‌പരം പങ്കിട്ടു. അഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന ഉല്ലാസ വേള സന്തോഷമേറിയ അനുഭവമായി മാറി. എല്ലാവരുടേയും ഒത്തൊരുമയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ പിക്‌നിക്ക് വന്‍ വിജയമാക്കി മാറ്റി. ജാതി മതഭേദമന്യെ കടന്നുവന്ന റാന്നി സ്വദേശികള്‍ക്കും, സ്നേഹിതർക്കും പ്രസിഡണ്ട് സുഭാഷ് പനവേലി സ്വാഗതവും സെക്രട്ടറി ഷിജു എബ്രഹാം നന്ദിയും അറിയിച്ചു.

വാർത്ത∙ എബി മക്കപ്പുഴ 

Your Rating: