Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രണ്ട്സ് ഓഫ് റാന്നിയുടെ പിക്നിക്‌ സെപ്റ്റംബര്‍ 5ന്

ഡാലസ്∙ ഡാലസിലുള്ള റാന്നി നിവാസികളുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് റാന്നിയുടെ ഈ വർഷത്തെ പിക്നിക്‌ കാരോള്‍ട്ടണിലുള്ള മേരി ഹെഡ് കാര്‍ട്ടര്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ മാസം 5 തിങ്കളാഴ്ച 10:00 മുതല്‍ 3:00 മണി വരെ നടക്കും. കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി വിവിധ ഇനം കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.എല്ലാവരുടെയും സൗകര്യാര്‍ത്ഥമാണ് പൊതു ഒഴിവു ദിവസമായ ലേബര്‍ ഡേ തന്നെ ക്രമീകരിച്ചതെന്നും ഡാലസിലുള്ള എല്ലാ റാന്നി നിവാസികളും ഈ ഉല്ലാസ വേളയില്‍ പങ്കെടുക്കണമെന്നും സെക്രട്ടറി അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങൾക്ക്:
സെക്രട്ടറി: ഷിജു എബ്രഹാം (214 929 3570)

വാർത്ത∙ എബി മക്കപ്പുഴ 

Your Rating: