Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൈന കോൺഫറൻസിൽ വർണ്ണശബളമായ ‘ഗാലാ നൈറ്റ്’

naina-2

ഷിക്കാഗോ∙ ഇന്ത്യൻ നഴ്സുമാരുടെ അമേരിക്കയിലെ സംഘടനായ നൈനയുടെ അഞ്ചാം നാഷണൽ കോൺഫറൻസിന്റെ അവസാന ദിനമായ ഒക്ടോബർ 22നു വൈകിട്ട് നടക്കുന്ന ഗാലാ നൈറ്റിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു.

മഹനീയ വ്യക്തികളുടെ സാന്നിധ്യത്താലും അതിമനോഹരമായ കലാപരിപാടികളാലും അലങ്കരിക്കപ്പെടുന്ന ഈ സായാഹ്നം 22നു വൈകിട്ട് 6.30നു എൽമസ്റ്റിലുള്ള വാട്ടർഫോർഡ് ബാങ്ക്വറ്റ് ഹാളിൽ ആരംഭിക്കും. ജിഎസ്എ അഡ്മിനിസ്ട്രേറ്റർ ആൻ കാലായിൽ, അഡ്മിറൽ ഡോ. ജിം ലാൻഡോ, എഎൻഎ എക്സിക്യൂട്ടീവ് ഡയറക്ടർ സൂസൻ സ്വാർട്സ് എന്നിവർ സന്ദേശം നൽകുന്നു. ഷിക്കാഗോയിലെ കഴിവുറ്റ കലാകാരന്മാരും കലാകാരികളും അതിമനോഹരമായ അവതരണങ്ങളുമായി രംഗത്തു വരുന്നതാണ്.

naina-1

നഴ്സിംഗ് രംഗത്തെ പരിചയ സമ്പന്നരും എല്ലാ തലമുറകളിലുമുള്ളവരുമായി ഒന്നുചേരുന്ന മനോഹരമായ ഈ സായാഹ്നത്തിലേക്ക് ഏവരും വന്നുചേരണമെന്നു നാഷനൽ പ്രസിഡന്റ് സാറാ ഗബ്രിയേൽ, കൺവൻഷൻ കൺവീനർ ഫിലോ ഫിലിപ്പ്, ആതിഥേയ ഇല്ലിനോയി ചാപ്റ്റർ പ്രസിഡന്റ് മേഴ്സി കുര്യാക്കോസ് എന്നിവരോടൊപ്പം എല്ലാ കമ്മിറ്റി അംഗങ്ങളും അഭ്യർത്ഥിക്കുന്നു. ഒക്ടോബർ 15നകം ഇതിനായുള്ള ടിക്കറ്റുകൾ എടുക്കേണ്ടതാണ്. രണ്ടു ദിവസത്തെ കോൺഫറൻസിനു രജിസ്റ്റർ ചെയ്തവർ ഗാലാ ടിക്കറ്റുകൾ പ്രത്യേകം എടുക്കേണ്ടതില്ല. കോൺഫറൻസിനു പങ്കെടുക്കാൻ പറ്റാത്തവരും, സുഹൃത്തുക്കളും, കുടുംബാംഗങ്ങളും ഈ മനോഹരസന്ധ്യയിൽ ഒന്നിച്ചുകൂടാൻ എത്തിച്ചേരുവാൻ ശ്രമിക്കണമെന്നു ഭാരവാഹികൾ അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: സാറാ ഗബ്രിയേൽ (773 793 4879), ഫിലോമിന ഫിലിപ്പ് (847 894 5663), മേഴ്സി കുര്യാക്കോസ് (773 865 2456), വെബ്സൈറ്റ്: www.nainausa.com. ബീന വള്ളിക്കളം (നൈന വൈസ് പ്രസിഡന്റ്) അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.