Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൂസ്റ്റണിൽ ഗാന്ധിജയന്തി ആഘോഷം ഒക്ടോബർ 2ന്

mohanraj

ഹൂസ്റ്റൺ ∙ ഇന്ത്യൻ നാഷനൽ ഓവർസീസ് കോൺഗ്രസ് (ഐഎൻഒസി) ടെക്സസ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഹൂസ്റ്റണിൽ ഗാന്ധിജയന്തി ആഘോഷിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ (മാഗ്) ആസ്ഥാനമായ കേരളാ ഹൗസിൽ 1415, Packer Ln, Stafford Tx-77477) ഒക്ടോബർ 2ന് ഞായറാഴ്ച വൈകുന്നേരം 5 മണിയ്ക്കാണ് സമ്മേളനം ക്രമീകരിച്ചിരിയ്ക്കുന്നത്.

ഹ്രസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിയിരിയ്ക്കുന്ന പത്തനംതിട്ട ജില്ലാ കോൺഗ്രസ് പ്രസിഡന്റ് പി. മോഹൻ രാജ് യോഗത്തിൽ മുഖ്യാതിഥിയായി സംബന്ധിച്ച് പ്രസംഗിക്കുന്നതാണ്. 2007 മുതൽ ഡിസിസി പ്രസിഡന്റായി പത്തനംതിട്ട ജില്ലയിലെ കോൺഗ്രസിന് കരുത്തുറ്റ നേതൃത്വം നൽകി കൊണ്ടിരിയ്ക്കുന്ന മോഹൻ രാജ് 1996 മുതൽ 2001 പത്തനംതിട്ട മുൻസിപ്പൽ ചെയർമാനായും സേവനമനുഷ്ഠിച്ചു.

ഗാന്ധിജയന്തി സമ്മേളനത്തിലേക്ക് എല്ലാ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ കോൺഗ്രസ് യുഡിഎഫ് പ്രവർത്തകർക്ക് മോഹൻ രാജിനെ സ്വീകരിയ്ക്കുന്നതിനുളള അവസരമുണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്- ബേബി മണക്കുന്നേൽ(സെക്രട്ടറി):713 291 9721, ജീമോൻ റാന്നി(ജോ. സെക്രട്ടറി): 407 718 4805
ജെയിംസ് കൂടൽ : 914 987 1101.

വാർത്ത ∙ ജീമോൻ റാന്നി


Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.