Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസിലെ ഗാന്ധിജയന്തി ആഘോഷങ്ങള്‍ അവിസ്മരണീയമായി

g2

ഡാലസ്∙ മഹാത്മാഗാന്ധിയുടെ 147ാമത് ജന്മദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഡാലസിൽ ആഘോഷിച്ചു. ഒക്ടോബർ 2ന് രാവിലെ 6ന് സ്ത്രീകളും കുട്ടികളുമടക്കം തൂവെള്ള വസ്ത്രവും തൊപ്പിയും ധരിച്ചു നടത്തിയ ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. മഹാത്മാ ഗാന്ധിയുടെ പിൻതലമുറക്കാരിയായ അർച്ചന പ്രസാദ്, ഭർത്താവ് ഹരിപ്രസാദ് തുടങ്ങിയവർ പീസ് വോക്കിൽ അണിനിരന്നതോടെ ഘോഷയാത്രയിൽ പങ്കെടുത്തവർ ആവേശഭരിതരായി.

g4

ഇർവിംഗ് മഹാത്മാഗാന്ധി പാർക്കിൽ നടന്ന ഗാന്ധിജയന്തി സമ്മേളനത്തിൽ എംജിഎംഎൻടി ചെയർമാൻ ഡോ. പ്രസാദ് തോട്ടക്കുടി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ശബ്നം മോഡ്ഗിൽ സ്വാഗതമാശംസിച്ചു. തുടർന്ന് സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചതിനു ശേഷം മഹാത്മാഗാന്ധിയുടെ ത്യാഗനിർഭരമായ ജീവിതത്തെക്കുറിച്ചും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജി വഹിച്ച പങ്കിനെക്കുറിച്ചും സംഘടനാ സെക്രട്ടറി കൽവാല പ്രതിപാദിച്ചു.

g3

മഹാത്മജിക്ക് ലഭിച്ച വലിയ അംഗീകാരമാണ് ഒക്ടോബർ 2ന് ഇന്റർനാഷനൽ ഡേ ഓഫ് നോൺ വയലൻസ് ദിനമായി യുണൈറ്റഡ് നേഷൻസ് പ്രഖ്യാപിച്ചതെന്ന് ഡോ. തോട്ടക്കുടി അനുസ്മരിച്ചു. മഹാത്മജിയുടെ ജീവിതത്തിലൂടെ തെളിയിച്ച ആദർശ ധീരതയും ആത്മധൈര്യവും ലോക സമാധാനം സ്ഥാപിക്കുന്നതിൽ സ്വീകരിച്ച ഉദാത്ത സമീപനവും ഈ നൂറ്റാണ്ടിലും പ്രസക്തമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ അർച്ചന പ്രസാദ് പറഞ്ഞു. അരുൺ ഗാന്ധി (അർച്ചനയുടെ പിതാവ്) മെംഫിസിൽ സ്ഥാപിച്ച ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ, ലക്ഷ്യങ്ങള്‍ എന്നിവയെക്കുറിച്ചും അർച്ചന വാചാലയായി.

g1

ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസും എൻജിഎംഎൻടിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ഇന്ദു, പിയൂഷ്, സല്‍മാൻ, ജോൺ എന്നിവരും പ്രസംഗിച്ചു. പിയൂഷ് പട്ടേൽ നന്ദി പ്രകാശിപ്പിച്ചു.

വാർത്ത∙ പി. പി. ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.