Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഞ്ചാവിന്റെ ലഹരിയിൽ കുട്ടികളെ കാറിൽ ഉപേക്ഷിച്ച യുവാവും യുവതിയും അറസ്റ്റിൽ

ganja

ഹൂസ്റ്റൺ ∙രണ്ടും മൂന്നും വയസുളള കുട്ടികളെ കഞ്ചാവിന്റെ ലഹരിയിൽ ചുട്ടു പൊളളുന്ന കാറിനകത്ത് ഉപേക്ഷിച്ച ക്രിസ്റ്റഫർ അലക്സാണ്ടർ(27) ആഷ് ലിയ ജോൺസ്(26) എന്നിവരെ ഹൂസ്റ്റൺ പൊലീസ് അറസ്റ്റ് ചെയ്തു.ഓഗസ്റ്റ് 15 തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ രേഖകളനുസരിച്ച് കുട്ടികൾക്ക് മരണം വരെ സംഭവിക്കാവുന്ന കുറ്റകൃത്യമാണ് ഇവർ ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു.

കാറിനകത്ത് എയർ കണ്ടിഷൻ ഇല്ലാതെ, വൃത്തികെട്ട ഡയപ്പേഴ്സുമായി കാറിനകത്ത് മയങ്ങി കിടക്കുകയായിരുന്ന കുട്ടികളെ ഹാരിസ് കൗണ്ടി ഷെറിഫാണ് കണ്ടെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സ ലഭിച്ച കുട്ടികൾ സുഖം പ്രാപിച്ചു വരുന്നു.

ശക്തമായ കഞ്ചാവിന്റെ ലഹരിയിൽ ഇരുവരും മയങ്ങിപ്പോയതായി ഇവർ സമ്മതിച്ചു. പുറത്തെ താപനില 81 ആയിരുന്നുവെങ്കിലും കാറിനകത്ത് 88 ഡിഗ്രി വരെ എത്തിയിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇരുവരേയും ചൊവ്വാഴ്ച(ഓഗസ്റ്റ് 16 വരെ) ജയിലിലടച്ചു.

കുട്ടികൾ രണ്ടു പേരും ഫോസ്റ്റർ കെയറിൽ കഴിയുന്നു. ചൂടു വർധിച്ചതോടെ മാതാപിതാക്കളുടെ അശ്രദ്ധ മൂലം കാറിനകത്തിരുന്നു മരിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ.

വാർത്ത ∙ പി. പി. ചെറിയാൻ

Your Rating: