Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറങ്ങി കിടന്ന പുരുഷ ദമ്പതികളുടെ ശരീരത്തിൽ തിളച്ച വെളളം ഒഴിച്ച പ്രതിക്ക് 40 വർഷം തടവ്

victim-antony

അറ്റ്ലാന്റ് ∙ അപ്പാർട്ട്മെന്റിലെ മുറിക്കകത്ത് ഉറങ്ങി കിടക്കുകയായിരുന്ന പുരുഷ ദമ്പതികളുടെ ശരീരത്തിൽ തിളച്ച വെളളം ഒഴിച്ച കേസിൽ ജോർജിയായിൽ നിന്നുളള 48 വയസുകാരനെ ഫൾട്ടൻ കൗണ്ടി സൂപ്പീരിയർ കോർട്ട് ജഡ്ജി 40 വർഷത്തെ തടവിന് ശിക്ഷിച്ചു. ഓഗസ്റ്റ് 24 ബുധനാഴ്ചയായിരുന്നു സുപ്രധാന വിധി പ്രഖ്യാപനം ഉണ്ടായത്. ഫെബ്രുവരി 12ന് രാത്രി ജോലി കഴിഞ്ഞു റൂമിൽ ഉറങ്ങുകയായിരുന്നു ആന്റണി ഗുഡൻ, മാർക്വസ് റ്റോൾബർട്ടി എന്നിവരുടെ ശരീരത്തിലേക്കാണ് മാർട്ടിൻ ബ്ലാക്ക് വെൽ തിളച്ച വെളളം ഒഴിച്ചത്. വേദന കൊണ്ടു പിടഞ്ഞിരുന്ന ഇരുവരേയും കൈക്കു പിടിച്ചു ഉടനെ വീട്ടിൽ നിന്നും പുറത്തു പോകാൻ മാർട്ടിൻ ആവശ്യപ്പെട്ടു. സ്വവർഗ്ഗ രതിക്കാർ എന്ന് അട്ടഹസിച്ചാണ് മാർട്ടിൻ ഇവരോടു പുറത്തു പോകാൻ ആവശ്യപ്പെട്ടത്.

90 മിനിറ്റ് നീണ്ടു നിന്ന വിധി പ്രഖ്യാപനമായിരുന്നു ജൂറിയുടേത്. പ്രതി കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി.
80 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്ന തെന്ന് ജഡ്ജി മാർട്ടിനോട് പറഞ്ഞു. ഹെയ്റ്റ് ക്രൈം എന്നാണ് ജഡ്ജി ഈ കേസിനെ വിശേഷിപ്പിച്ചത്. പൊളളലേറ്റ ദമ്പതിമാർക്ക് നീണ്ട ചികിത്സയും പ്ലാസ്റ്റിക് സർജറിയും വേണ്ടി വന്നിരുന്നു.

‘ഹെയ്റ്റ് ക്രൈം ലൊ’ നിലവിൽ ഇല്ലാതിരുന്ന ജോർജിയായിൽ മാർച്ച് മാസമാണ് ഈ നിയമം കൊണ്ടു വന്നത്. വീടിനകത്തുണ്ടായിരുന്ന വലിയൊരു കലത്തിൽ വെളളം നിറച്ചു മുൻ കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് പ്രതി പ്രവർത്തിച്ചത്. സ്വവർഗ്ഗ വിവാഹിതരോട് വിദ്വേഷം വെച്ചു പുലർത്തിയിരുന്നതായും പ്രോസിക്യൂഷൻ വാദിച്ചു.

വാർത്ത ∙ പി. പി. ചെറിയാൻ

Your Rating: