Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനറൽ മോട്ടോഴ്സ് കമ്പനി 43 ലക്ഷം വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു

general-motors

ഡിട്രോയിറ്റ് ∙എയർബാഗ്, സീറ്റ് ബെൽറ്റ് പ്രവർത്തനങ്ങളിൽ അപാകത കണ്ടതിനെത്തുടർന്ന് ജനറൽ മോട്ടോഴ്സ് കമ്പനി 2014 മുതൽ 2017 മോഡൽ വിവിധ വാഹനങ്ങൾ 43 ലക്ഷത്തോളം തിരിച്ചു വിളിച്ചു റിപ്പയർ ചെയ്തു വാഹന ഉപയോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കും.

സോഫ്റ്റ് വെയർ തകരാറുമൂലം വാഹനങ്ങളിലെ സേഫ്റ്റി എയർ ബാഗും സീറ്റ് ബെൽറ്റും അപകട സമയത്ത് കാര്യക്ഷമമായി പ്രവർത്തിയ്ക്കാതെ വന്നതിനെത്തുടർന്ന് ഒരു മരണവും ഏതാനും പേർക്ക് പരുക്കേൽക്കാനും ഇടവന്നിരുന്നു.

2014– 2016 ബ്യൂക്ക് ലാക്രോസ്, ഷെവി എസ്. എസ്., ഷെവി സ്പാർക്ക്, 2014–2017 ബ്യൂക്ക് ഓൺകോർ, ജിഎംസി സിയാര, ഷെവി കോർവെറ്റ്, ഷെവി ട്രാക്സ്, ഷെവി കേപ്രിസ്, ഷെവി സിൽവറാഡോ എന്നീ മോഡലുകളാണ് പ്രധാനമായും തിരിച്ചു വിളിച്ചിരിയ്ക്കുന്നത്.

വലിപ്പത്തിൽ ലോകത്തിലെ മൂന്നാമത്തെ വാഹന നിർമ്മാതാക്കളാണ് ജനറൽ മോട്ടോർ കമ്പനി.രണ്ടു വർഷം മുമ്പ് ജനറൽ മോട്ടോർ കമ്പനി 24 ലക്ഷം വാഹനങ്ങൾ എൻജിൻ ഇഗ്നീഷൻ സ്വിച്ച് തകരാറുമൂലം തിരിച്ചു വിളിച്ചിരുന്നു. 

Your Rating: