Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോർജിയയിൽ ഇരട്ട കുട്ടികൾ കാറിലിരുന്ന് ചൂടേറ്റ് മരിച്ചു

twins-1

കരോൾട്ടൻ (ജോർജിയ) ∙ പതിനഞ്ച് മാസം പ്രായമുളള ഇരട്ട പെൺകുട്ടികൾ നിസ്സാൻ എസ് യുവിയിലിരുന്ന് ചൂടേറ്റ് മരിച്ചതായി കരോൾട്ടൻ പൊലീസ് അറിയിച്ചു.ടിൽമാൻ ഡ്രൈവിലുളള അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. വിവരം അറിഞ്ഞു പൊലീസ് സ്ഥലത്തെത്തുമ്പോൾ വാഹനത്തിൽ നിന്നും അബോധാവസ്ഥയിലായ കുട്ടികളെ അയൽവാസികൾ പുറത്തെടുത്ത് ഐസ് പാക്കിൽ വെയ്ക്കുന്നതാണ് കണ്ടത്. വെസ്റ്റേൺ റീജിയണിൽ വൈകിട്ട് 90 ഡിഗ്രിയിൽ കൂടുതൽ ചൂടാണ് രേഖപ്പെടുത്തിയിരുന്നത്.‌

twins-2

രണ്ട് കുട്ടികളേയും ഉടനെ കരോൾട്ടൻ ടാനർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കുട്ടികളുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോൾ മാതാവ് ഒരു കാറപകടത്തിൽപ്പെട്ട് അറ്റ്ലാന്റായിൽ ഗ്രാന്റി ആശുപത്രിയിലായിരുന്നു.

കാരൾ കൗണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ പേര് വിവരം പുറത്തു വിട്ടിട്ടില്ല.
സൂര്യതാപം ശക്തിപ്പെട്ടതിനെ തുടർന്ന് അശ്രദ്ധമായി കാറിൽ കഴിയേണ്ടി വന്ന കുഞ്ഞുങ്ങൾ ചൂടേറ്റ് മരണ മടയുന്ന സംഭവങ്ങൾ ഈയ്യിടെയായി പല ഭാഗത്തു നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 53 ശതമാനവും മാതാപിതാക്കളുടെ അശ്രദ്ധമൂലമാണെന്നാണ് സർവ്വേ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

twins- 3

2016ൽ മാത്രം ഇതുവരെ 24 കുട്ടികളാണ് കാറിൽ ചൂടേറ്റ് മരിച്ചിട്ടുളളത്. 1998 മുതൽ ഇതുവരെ 685 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: