Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് പ്രൈഡ് പരേഡിൽ 8 വയസുകാരിയും

marilyn-morrison

ഡാലസ് ∙ 45,000 ത്തോളം പേർ പങ്കെടുത്ത ഡാലസ് പ്രൈഡ് പരേഡിൽ ട്രാൽസ്ജന്റർ വിഭാഗത്തിൽപ്പെട്ട എട്ടു വയസ്സുകാരിയുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. 32-ാമതു വാർഷിക പരേഡാണ് ഡാലസിൽ സംഘടിപ്പിക്കപ്പെട്ടത്.

ട്രാൻസ്ജന്ററായി വളരുന്നതിനെക്കുറിച്ചു ജനങ്ങളിൽ അവബോധം വളർത്തുന്നതിനും വിദ്യാലയങ്ങളിൽ കുട്ടികളെ ബോധവൽക്കരിക്കുന്നതിനും സജീവമായി പ്രവർത്തിക്കുന്ന കുടുംബത്തിലെ അംഗമാണ് 8 വയസ്സുകാരിയായ മേരിലിൻ മോറിസൺ.സെപ്റ്റംബർ 18 ഞായറാഴ്ച ഓക് ലോൺ പരിസരത്തു നിന്നും ആരംഭിച്ച പ്രൈഡ് പരേഡ് ഒർലാന്റൊ ഷൂട്ടിങ്ങിനുശേഷം ആദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്.

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് പൊലീസ് ശക്തമായ മുൻ കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്.കഴിഞ്ഞ വർഷത്തെ പരേഡിനുശേഷം ഡാലസ് ഓക് ലോണിൽ എൽജിബിടി (LGBT)യിൽപ്പെട്ട 18 അംഗങ്ങളാണ് ആക്രമിക്കപ്പെട്ടത്. വഴിയിലൂടെ ഒറ്റയ്ക്ക് നടക്കുവാൻ പോലും കഴിയാത്ത സ്ഥിതിയാണ് ഭിന്നലിംഗക്കാർക്കുളളതെന്ന് പരേഡിന്റെ സംഘാടകർ പരാതിപ്പെട്ടു.

dallus-parede

സിഡാർ സ്പിർങ്ങ്, വൈക്ലിഫ് അവന്യുവിൽ നിന്നും ഞായറാഴ്ച രണ്ടു മണിയോടെ ആരംഭിച്ച പരേഡ് റിവെർകോൺ പാർക്കിൽ സമാപിച്ചു. പരേഡ് വീക്ഷിക്കുന്നതിന് റോഡിനിരുവശവും ജനങ്ങൾ തടിച്ചു കൂടിയിരുന്നു.

ഡാലസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗൺ, ഡാലസ് കൗണ്ടി ഷെറിഫ്, ഡാലസ് സിറ്റി കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ ഈ വർഷത്തെ പരേഡിൽ പങ്കെടുത്തിരുന്നു.

വാർത്ത ∙ പി. പി. ചെറിയാൻ

Your Rating: