Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഡ്വ. സേവ്യർ ജൂലപ്പൻ ജിഎംഎഫ് ഇക്കണോമിക് ഫോറം പ്രസിഡന്റ്

gmf-economic

കൊളോൺ∙ ഗ്ലോബൽ മലയാളി ഫെഡറേഷന്റെ ഭാഗമായി ഇന്ത്യയുടേയും കേരളത്തിന്റേയും സാമ്പത്തിക രംഗത്തെ കുറിച്ച് പ്രവാസി മലയാളികൾക്ക് കൂടുതൽ അറിവു നല്‍കുന്നതിനും, സാധ്യതാ പഠനങ്ങൾ വഴി വികസന പങ്കാളിത്തം പരിപോഷിപ്പിക്കുന്നതിനുമായി ജിഎംഎഫ് ഇക്കണോമിക് ഫോറത്തിന് രൂപം നൽകിയതായി ചെയർമാൻ പോൾ ഗോപുരത്തിങ്കൽ അറിയിച്ചു. ഫോറത്തിന്റെ പ്രസിഡന്റായി അഡ്വ. സേവ്യർ ജൂലപ്പനെ (സ്വിറ്റ്സർലന്റ്) തെരഞ്ഞെടുത്തു.

ലോക ബാങ്ക്, ഐഎംഎഫ് എന്നീ സ്ഥാപനങ്ങൾ ഉൾപ്പടെ നടത്തിയ നിരവധി പഠനങ്ങൾ പ്രവചിക്കുന്നത് അടുത്ത ദശാബ്ദങ്ങളിൽ ഇന്ത്യയ്ക്ക് ലോക സാമ്പത്തിക ക്രമത്തിലെ മൂന്നാം സ്ഥാനം ലഭിക്കുമെന്നാണ്. ഇന്ത്യയിലെ മനുഷ്യ വികസന സൂചികയിൽ ഒന്നാം സ്ഥാനം വഹിക്കുന്ന കേരളത്തിനാകട്ടെ വികസന-വളർച്ചാ രംഗത്ത് അനന്തമായ സാധ്യതകളാണ് തുറക്കപ്പെടുന്നത്. ഈ അവസരങ്ങൾ വേണ്ട വിധം ഉപയുക്തമാക്കുന്നതിന് പ്രവാസി സമൂഹത്തെ ഒരുക്കുന്നതിന് ജിഎംഎഫ് ഇക്കണോമിക് ഫോറം പദ്ധതികൾ ആവിഷ്കരിക്കും.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക, മാനേജ്മെന്റ്, പ്രൊഫഷണൽ, ബിസിനസ് രംഗത്തുള്ള പ്രമുഖർ ഇക്കണോമിക് ഫോറത്തിന്റെ കമ്മിറ്റിയിൽ പ്രവർത്തിക്കുമെന്നും പോൾ ഗോപുരത്തിങ്കൽ പറഞ്ഞു.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating: