Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരിസോണയിൽ ഗോസ്പൽ ഫെസ്റ്റ്

gospel-fest

ഫീനിക്സ്∙ അരിസോണയിലെ ഐപിസി സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23 വെള്ളിയാഴ്ച വൈകിട്ട് 7 മണി മുതൽ 9 വരെയും സെപ്റ്റംബർ 24 ശനിയാഴ്ചയ വൈകിട്ട് 7 മുതൽ 9 വരെയും ഗോസ്പൽ നടക്കും. സെപ്റ്റംബർ 25 ഞായറാഴ്ച രാവിലെ 11 മണിക്കുള്ള വിശുദ്ധ ആരാധനയോടെ ഗോസ്പൽ ഫെസ്റ്റ് സമാപിക്കും. ഫീനിക്സ് രാജ്യാന്തര വിമാനത്താവളത്തിന് അടുത്തുള്ള ബഥേൽ ഐപിസി ചർച്ചിൽ (2733 E Broadway Rd, Phoenix, AZ 85040) വച്ചാണ് ഗോസ്പൽ ഫെസ്റ്റിനോടനുബന്ധിച്ചുള്ള മീറ്റിങുകൾ നടക്കുന്നത്.

ഈ മീറ്റിങുകകളിൽ 15 വർഷത്തിലധികം കത്തോലിക്ക പുരോഹിതനായി സേവനം അനുഷ്ഠിച്ച ശേഷം പെന്തക്കോസ്തു വിശ്വാസത്തിലേക്ക് കടന്നു വന്ന അനുഗ്രഹീത പ്രാസംഗികൻ റവ. തോമസ് തടത്തിലാണ് ഈ ദിവസങ്ങളിൽ ദൈവവചനഘോഷണം നടത്തുന്നത്.

ഈ ഗോസ്പൽ ഫെസ്റ്റിൽ വന്നു പങ്കുചേരാൻ ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി പാസ്റ്റർ ജോൺസൺ ജോർജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങൾക്ക്: പാസ്റ്റർ ജോൺസൺ ജോർജ് (480) 999 – 0147
ഇ- മെയിൽ: bethelipcaz@gmail.com website www.ipcbethel.org.

വാർത്ത∙ റോയി മണ്ണൂർ 

Your Rating: