Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച് വൺ ബി വീസ ലഭിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം

visa

വാഷിംഗ്ടൺ∙ അമേരിക്കയിലേയ്ക്ക് എച്ച് വൺ ബി വീസയിൽ വരുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്കാണ് ഒന്നാം സ്ഥാനമെന്ന് ഇന്റർനാഷണൽ വീസ വിതരണം ചെയ്യുന്ന വാഷിംഗ്ടണിലെ ഉയർന്ന ഉദ്യോഗസ്ഥര്‍‌ ഓഗസ്റ്റ് 23ന് അറിയിച്ചു.

എച്ച് വൺ ബി വീസയുടെ ഫീസിൽ വൻ വർദ്ധനവുണ്ടായിട്ടും വീസയ്ക്കു വേണ്ടി അപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചു വരുന്നു. ലോകത്തിലെ വിവിധ രാഷ്ട്രങ്ങളിൽ അമേരിക്ക വിതരണം ചെയ്ത എച്ച് വൺ ബി വീസകളുടെ 70% ഇന്ത്യക്കാർക്കാണ് ലഭിച്ചിട്ടുള്ളതെന്ന് കോൺസുലർ അഫയേഴ്സ് ഓഫ് സ്റ്റേറ്റ് യുഎസ് അസിസ്റ്റന്റ് സെക്രട്ടറി മിഷേൽ ബോണ് പറഞ്ഞു. എച്ച് വൺ ബി വീസയ്ക്ക് അർഹതയുള്ള അപേക്ഷകരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്.

ഇതുവരെ നല്‍കിയ എച്ച് വൺ ബി വീസയുടെ 30% ഇന്ത്യക്കാർക്കാണ് ലഭിച്ചിട്ടുള്ളത്. എച്ച് വൺ വീസയുടെ ഫീസ് 4000 ഡോളറും എൽ വൺ വീസയുടെ ഫീസ് 4500 ഡോളറുമായി ഉയർത്തിയിട്ടും അപേക്ഷകരുടെ എണ്ണത്തിൽ ഒരു കുറവുമില്ലെന്ന് മിഷേൽ പറയുന്നു.

ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന കോൺസുലർ ചർച്ചകളിൽ പങ്കെടുക്കുന്നതിന് മിഷേൽ ബോണിന്റെ നേതൃത്വത്തിൽ ഒരു സംഘം വാഷിംഗ്ടണിൽ നിന്നും ഇന്ത്യയിലേയ്ക്കു തിരിച്ചിട്ടുണ്ട്. (കോൺസുലർ, പാസ്പോർട്ട്, വീസ) ജോം സെക്രട്ടറി പി. കുമാരന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമംഗഹ്ഹളുമായി ഇവര്‍ ചർച്ച നടത്തും.

വാർത്ത∙ പി. പി. ചെറിയാൻ 

Your Rating: