Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അര തലയൻ’ കൊലപാതക ശ്രമത്തിന് അറസ്റ്റിൽ

halfhead19n-2-web

ഫ്ലോറിഡ ∙ കുപ്രസിദ്ധ ‘അര തലയൻ’ എന്ന പേരിൽ അറിയപ്പെടുന്ന ഫ്ലോറിഡായിൽ നിന്നുളള കാർലോസ് റോ ഡ്രിഗസ്(31) തീവെപ്പു കേസിൽ അറസ്റ്റിലായി. സ്വന്തം വീടിനകത്തെ മാട്രസിന് തീവച്ചതിനെ തുടർന്ന് ആളിപടർന്ന തീ അടുത്തുളള രണ്ട് വീടുകളെ പൂർണ്ണമായി അഗ്നിക്കിരയാക്കി. കൊലപാതക ശ്രമത്തിനാണ് കാർലോസിനെ ഒക്ടോബർ 18 ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്. ഒക്ടോബർ 17 തിങ്കളാഴ്ചയായിരുന്നു സംഭവം. അഗ്നിശമനാ സേനാ വിഭാഗം എത്തി ചേർന്നപ്പോൾ മറ്റു രണ്ടു പേരോടൊപ്പം കാർലോസ് ബാക്ക് യാർഡിലായിരുന്നു.

Half-headed-Florida-man

തീയിട്ടത് എന്തിനായിരുന്നു എന്ന് പൊലീസ് അന്വേഷിച്ചുവരുന്നു. പതിന്നാല് വയസ്സിൽ മയക്കുമരുന്ന് കഴിച്ചു വാഹനം ഓടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിലാണ് തലയോട്ടിയുടെ ഒരു ഭാഗം നഷ്ടപ്പെട്ടത്. കുപ്രസിദ്ധനാണെങ്കിലും മദ്യപിച്ചോ, മയക്കു മരുന്നുപയോഗിച്ചതിനുശേഷമോ കുട്ടികൾ വാഹനം ഓടിക്കരുതെന്ന് ഉപദേശിക്കുവാൻ കാർലോസ് പലപ്പോഴും ശ്രമിച്ചിരുന്നു.

വാർത്ത∙ പി. പി. ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.