Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാൽട്ടൺ മലയാളീസ് അസോസിയേഷൻ കേരളപ്പിറവി ആഘോഷം നവംബർ 5ന്

halton-1

ഒന്റാരിയോ (കാനഡ)∙ ഹാൽട്ടൺ മലയാളീസ് അസോസിയേഷന്റെ അഞ്ചാമതു വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളപ്പിറവി ദിനം 2016 നവംബർ അഞ്ചാം തീയതി ശനിയാഴ്ച, വൈകുന്നേരം 5 മണിക്ക് ബർലിംഗ്ടൻ കോർപ്പസ് ക്രിസ്റ്റി സെക്കൻഡറി സ്ക്കൂളിൽവച്ച് കൊണ്ടാടുകയാണ്.

ഡിന്നറിനോടനുബന്ധിച്ചു നടക്കുന്ന ആഘോഷങ്ങളിൽ ബർലിംഗ്ടൻ നഗരപിതാവ് റിക്ക് ഗോൾഡ്റിംഗ്, പ്രശസ്ത മലയാള ചലച്ചിത്രതാരം മാതു എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. വിവിധ നൃത്തരൂപങ്ങൾ, സ്കിറ്റുകൾ, പാട്ടുകൾ, ചെണ്ടമേളം എന്നിവ കോർത്തിണക്കിയുള്ള മനോഹരമായ കലാപരിപാടികൾ അണിയറയിൽ തയ്യാറായി വരുന്നുണ്ട്.

ശനിയാഴ്ചകളിൽ കുട്ടികൾക്കായി നടത്തപ്പെടുന്ന മലയാളം സ്കൂൾ അസോസിയേഷന്റെ നേട്ടങ്ങളിലെ ഒരു നാഴികക്കല്ലാണ്. മലയാളഭാഷാ പഠനത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികൾക്കുള്ള പുരസ്കാരങ്ങൾ ആഘോഷവേദിയിൽവച്ച് നൽകുന്നതാണ്. അസോസിയേഷൻ വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി ചെസ്സ് ടൂർണ്ണമെന്റുകളും നടത്തുന്നുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരങ്ങളിലെ ബാഡ്മിന്റൻ ക്ലബ്വും, ശാസ്ത്രീയസംഗീത ക്ലാസ്സുകളും ഹാൽട്ടൺ മലയാളീസ് അസോസിയേഷന്റെ വിജയകരമായ സംരംഭങ്ങളാണ്. അഞ്ചുവർഷം മുമ്പ് രൂപം കൊടുത്ത അസോസിയേഷൻ ആകർഷകമായ ഒട്ടേറെ പ്രവർത്തനപരിപാടികളുമായി, ഹാൽട്ടൺ റീജിയണിലെ മലയാളികളുടെ പ്രിയപ്പെട്ട കൂട്ടായ്മയായി മാറിയിരിക്കുകയാണ്.

റീമാക്സ് റിയാൽറ്റിയിലെ മനോജ് കരാത്തയാണ് പരിപാടികളുടെ പ്രധാന പ്രായോജകൻ. ആഘോഷപരിപാടികളിലേയ്ക്കും തുടർന്നുള്ള പ്രവർത്തനങ്ങളിലേയ്ക്കും എല്ലാവരേയും സഹർഷം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു.

ടിക്കറ്റിനും സ്പോൺസർഷിപ്പിനും : ബിൻസ് മണ്ഡപം (പ്രസിഡന്റ്) 289 208 7614, ശിവ ചാക്കോളി (സെക്രട്ടറി) 647 463 1711, സജീവ് കോടോത്ത് (ട്രഷറർ) 905 730 2778.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.