Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാൻഫ്രാൻസിസ്കോയിൽ ‘ഹാർട്ട് ബീറ്റ്സി’ന്റെ ഗാനമേള ഒക്ടോബർ 22 ന്

hearbeats

കലിഫോർണിയ ∙ ‘ലൈറ്റ് ദി കാൻഡിൽ’ ഇന്റർനാഷനൽ ചാരിറ്റി സംഘടനയുടെ ധനശേഖരണത്തിന്റെ ഭാഗമായി ‘ഹാർട്ട് ബീറ്റ്സിന്റെ’ ക്രിസ്ത്യൻ ഗാനമേള ഒക്ടോബർ 22 ന് സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു
ഒക്ടോബർ 22 ന് വൈകിട്ട് 4.30 ന് യൂണിയൻ സിറ്റി ജയിംസ് ലോഗൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണു ഗാനമേള അരങ്ങേറുക.

ഫണ്ട് ശേഖരണ ടിക്കറ്റ് വിതരണത്തിന് ഉദ്ഘാടനം ലൈറ്റ് ദി കാൻഡിൽ ഇന്റർ നാഷനലിന്റെ ട്രസ്റ്റി സുജിത് ഐസക്ക് മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയ (മങ്ക) പ്രസിഡന്റ് ബെൻസി അലക്സ് മാത്യുവിനും സിലിക്കോൺവാലി ഇന്ത്യൻ ലയൺസ് ക്ലബ് പ്രസിഡന്റ് ജോർജ് വർഗീസിനും നൽകി ഉദ്ഘാടനം ചെയ്തു.

കലിഫോർണിയ കേന്ദ്രമായ ലൈറ്റ് ദി കാൻഡിൽ സംഘടന ഇക്കഴിഞ്ഞ അഞ്ച് വർഷക്കാലം സാമ്പത്തികമായി പിന്നോക്കമുളള പ്രദേശങ്ങളിലെ കുട്ടികളുടെ ഉദ്ധാരണത്തിനായി പ്രവർത്തിച്ചു വരുന്നു. ഇന്ത്യയിൽ അഞ്ചു സെന്ററുകൾ പ്രവർത്തിച്ചു വരുന്നതായും 400 ൽ പരം വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കുന്നതായും ഫണ്ട് ശേഖരണത്തിനായി നടത്തുന്ന ഗാനമേളയുടെ മുഴുവൻ ലാഭവവും പിന്നോക്ക പ്രദേശത്തെ കുട്ടികളുടെ ഉദ്ധാരണത്തിനായി ഉപയോഗിക്കുമെന്നും ലൈറ്റ് ദി കാൻഡിലിന്റെ പ്രസിഡന്റ് ജോൺ ചാണ്ടി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :408 644 4696

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.