Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എംസിസി ഷിക്കാഗോ ചാപ്റ്റർ ഹെൽത്ത് ഫെയർ ഒക്ടോബർ 9ന്

heltfare-news

ഷിക്കാഗോ∙ സിറോ മലബാർ പാരീഷ് ഹാളിൽ എസ്എംസിസിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 9ന് രാവിലെ 9.30-നു ഹെൽത്ത് ഫെയർ നടത്തും.

മാരിയോൻസ് ഫാർമസി സ്പോൺസർ ചെയ്യുന്ന ഫ്ളൂ ഷോട്ട് പ്രോഗ്രാം, ഫാർമസിസ്റ്റ് സുമി ജോണി വടക്കുംചേരിയുടെ നേതൃത്വത്തിലായിരിക്കും നടത്തുന്നത്. അതോടൊപ്പം തന്നെ ഡോ. മനോജ് നേര്യംപറമ്പിലിന്റെ നേതൃത്വത്തിൽ ഡയബെറ്റികിനെക്കുറിച്ചുള്ള ക്ലാസും ഉണ്ടായിരിക്കും.

ഫ്ളൂ ഷോട്ട് സ്വീകരിക്കണമെന്നുള്ളവർക്ക് ഇൻഷ്വറൻസ് കാർഡ് ഉപയോഗിക്കാവുന്നതാണ്. ഇൻഷ്വറൻസ് ഇല്ലാത്തവർക്ക് 20 ഡോളറിനു ഫ്ളൂഷോട്ട് ലഭ്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: എസ്എംസിസി പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ (847 477 0564), മേഴ്സി കുര്യാക്കോസ് (773 865 2456), ആന്റോ കവലയ്ക്കൽ (630 666 7310), സജി വർഗീസ് (847 276 3456).

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.