Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഷിങ്ടണിൽ നിന്നും ബോസ്റ്റണിലേക്ക് ഹൈസ്പീഡ് ട്രെയിൻ പദ്ധതി

high-speed-train

വാഷിങ്ടൺ ∙ അമേരിക്കയുടെ തലസ്ഥാന നഗരിയായ വാഷിങ്ടണിൽ നിന്നും ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് ആംട്രോക്ക് കമ്പനിയ്ക്ക് ഗവൺമെന്റ് സഹായം. വാഷിംങ്ടണിൽ നിന്നും ബോസ്റ്റണിലേക്ക് ഹൈസ്പീഡ് റെയിൽ പദ്ധതിയ്ക്കായി യുഎസ് ഗവൺമെന്റ് 2.5 ബില്യൻ ഡോളർ ആംട്രാക്ക് കമ്പനിക്ക് വായ്പയായി നൽകുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.

അമേരിക്കയിൽ 46 സംസ്ഥാനങ്ങളിൽ ആംട്രാക്ക് കമ്പനി ട്രെയിൻ സംവിധാനമുണ്ട്. മാത്രമല്ല അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചും ആംട്രാക്ക് മോട്ടോർ കോച്ചുകളും സർവ്വീസ് നടത്തുന്നുണ്ട്. യുഎസ് ഗവൺമെന്റ് ഫെഡറൽ ഗ്രാന്റ് നൽകുന്ന ഒരു ട്രാൻസ്പോർട്ടേഷൻ കമ്പനിയാണ് ആംട്രാക്ക്. വർഷം തോറും ശരാശരി 1.5 ബില്യൻ ഡോളർ യുഎസ് ഗവൺമെന്റ് ഗ്രാന്റായി ആംട്രാക്ക് കമ്പനിക്ക് നൽകുന്നുണ്ട്. 

Your Rating: