Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിലറിയുടെ ആരോഗ്യനില തൃപ്തികരം

hilary

ന്യൂയോര്‍ക്ക്∙ ന്യുമോണിയ ബാധിച്ച ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ഹിലറി ക്ലിന്റന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. സെപ്റ്റംബർ 11ന് ന്യൂയോർക്കിൽ മെമ്മോറിയൽ ചടങ്ങിൽ പങ്കെടുത്ത ശേഷം വാനിൽ കയറാൻ ശ്രമിക്കുമ്പോൾ ഹിലറി വീഴാന്‍ പോകുന്ന വീഡിയോ പുറത്തു വന്നതിനെത്തുടർന്ന് ഹിലറിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ചർച്ച ചൂടുപിടിച്ചിരുന്നു.

ഹിലറി ക്ലിന്റന് പ്രസിഡന്റ് ഭരണം നടത്താനുള്ള ആരോഗ്യനില ഇല്ലെന്ന ആരോപണം എതിർ സ്ഥാനാർത്ഥി ട്രംപിന്റെ കേന്ദ്രങ്ങൾ തുടർച്ചയായി ഉയർത്തിയിരുന്നു. എന്നാൽ ഹിലറി ക്ലിന്റൺ ന്യുമോണിയ അസുഖത്തിൽ നിന്നും ഏതാനും ദിവസങ്ങൾക്കകം പൂർണ്ണമായും വിമുക്തയാവും. അമേരിക്കൻ പ്രസിഡന്റാകാനും ഭരണം നടത്താനുമുള്ള ആരോഗ്യം ഹിലറിക്കുണ്ടെന്ന് ഡോക്ടർമാർ സർട്ടിഫിക്കറ്റ് നൽകി. കഴിഞ്ഞ മൂന്നു നാലു ദിവസം ഹിലറി പൊതു പരിപാടികൾ ഒഴിവാക്കി വിശ്രമത്തിലായിരുന്നു. ഏതാനും ദിവസങ്ങൾക്കകം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന് ഹിലറി കേന്ദ്രങ്ങൾ വ്യക്തമാക്കി.


Your Rating: