Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിലറിക്കെതിരായ ഇ മെയിൽ വിവാദം വീണ്ടും കൊഴുക്കുന്നു

hillary-clinton-email

വാഷിങ്ടൺ ∙ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കുമ്പോൾ ക്ലിന്റൻ ഫൗണ്ടേഷനു വേണ്ടി സംഭാവനകൾ ആവശ്യപ്പെട്ടു അയച്ച ഇ മെയിലുകളെക്കുറിച്ചുളള വിവാദം വീണ്ടും കൊഴുക്കുന്നു.

ജൂഡിഷ്യൽ വാച്ച് ഡോഗ് പ്രസിദ്ധീകരിച്ച 296 പേജുകളുളള ഇ മെയിലുകൾ ഹിലറി ക്ലിന്റന്റെ സ്റ്റേറ്റ് സെക്രട്ടറി ഓഫിസും ക്ലീന്റൻ ഫൗണ്ടേഷൻ ഓഫിസും തമ്മിലുളള ബന്ധം വെളിപ്പെടുത്തുന്നതാണ്.

‘ഫ്രീഡം ഓഫ് ഇൻഫർമേഷൻ’ ആക്ട്’ അനുസരിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട് മെന്റിനെതിരെ ഫയൽ ചെയ്ത ലൊ സ്യൂട്ടിലാണ് ജുഡിഷ്യൽ വാച്ചിന് ഇത്രയും ഇ മെയിലുകൾ ലഭിച്ചത്. ഹിലറി ക്ലിന്റൻ അഴിമതിക്കാരിയാണെന്ന് ട്രംപ് ക്യാംപയ്ൻ ഇന്നും ആവർത്തിച്ചു.

സ്റ്റേറ്റ് ‍ഡിപ്പാർട്ട്മെന്റ് പ്രൈവറ്റ് ഇ മെയിൽ സെർവർ ഹില്ലരി ക്ലിന്റൻ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിന്മേൽ നടന്ന തെളിവെടുപ്പിനുശേഷം എഫ്ബിഐ ഡയറക്ടർ ജെയിംസ് കോർണി ഹില്ലരിയെ പ്രോസിക്യൂട്ട് ചെയ്യുകയില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ജുഡിഷ്യൽ വാച്ച് പ്രസിഡന്റ് ടോം ഫിൽട്ടൻ ഹില്ലരി ക്ലിന്റൻ നാൽപതോളം ഇ മെയിലുകൾ മനഃപൂർവ്വം സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചതായി ആരോപിച്ചിരുന്നു. എന്നാൽ ക്ലിന്റന്റെ തിരഞ്ഞെടുപ്പ് ഓഫിസ് ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

വാർത്ത∙ പി. പി. ചെറിയാൻ 

Your Rating: