Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഫ്രിക്കൻ അമേരിക്കൻ പിന്തുണ സമാഹരിക്കുന്നതിൽ ഹിലറി പരാജയപ്പെടുന്നു

USA-ELECTION/CLINTON

നോർത്ത്കാരലൈനാ∙ 2012 ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒബാമയ്ക്ക് ലഭിച്ച ആഫ്രിക്കൻ അമേരിക്കൻ വോട്ടർമാരുടെ പിന്തുണ നേടുന്നതിൽ ഹിലറി പരാജയപ്പെടുന്നു. നവംബർ 8 ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫ്ലോറിഡ, ഒഹായൊ, നോർത്ത് കരോലിന എന്നീ സംസ്ഥാനങ്ങൾ വിജയത്തിന് അതിനിർണ്ണായക മായിരിക്കെ ഈ മൂന്നു സംസ്ഥാനങ്ങളിലും ഡോണാൾഡ് ട്രംപ് ഹില്ലറിയും ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടത്തുന്നത്.

ഹിലറിക്ക് 46 ഉം ട്രംപിന് 45 ഉം ശതമാനം വോട്ടർമാരുടെ പിന്തുണയാണ് ലഭിച്ചിട്ടുളളതെന്ന് ബ്ലൂംബർഗ് രാഷ്ട്രീയ സർവ്വേ വെളിപ്പെടുത്തുന്നു. ചരിത്രത്തിലാദ്യമായി കറുത്ത വർഗ്ഗക്കാരുടെ പ്രതിനിധിയായി ഒബാമ തുടർച്ചയായി രണ്ട് തവണ അധികാരത്തിലേറിയിട്ടും ആഫ്രിക്കൻ അമേരിക്കൻ വംശജർക്ക് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കുവാൻ കഴിയാത്തതാണ് ഡെമോക്രാറ്റിക്ക് പാർട്ടിക്കെതിരെ ഇവർ തിരിയുവാനിടയായത്. ഡെമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥി ഹില്ലറി ക്ലിന്റൻ ഒരു ടേം കൂടെ പ്രസിഡന്റായി ഭരണം തുടരുകയാണെങ്കിൽ നേട്ടങ്ങളേക്കാൾ കോട്ടങ്ങൾക്കായിരിക്കും സാധ്യത എന്നതും ഇവരുടെ പിന്തുണ കുറയുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാൽ രാഷ്ട്രീയക്കാരനല്ലാത്ത ട്രംപിനെ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുത്തു ഒരു പരീക്ഷണത്തിന് മുതിർന്നാൽ അതിലൊട്ടും അതിശയോക്തിയില്ല.

തിരഞ്ഞെടുപ്പ് അടുക്കും തോറും ഹിലറി ക്യാംപിൽ ആത്മവിശ്വാസം കുറഞ്ഞുവരുമ്പോൾ, ട്രംപ് ക്യാംപിൽ ആത്മവിശ്വാസം വർധിച്ചു വരുന്നതായാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ പതിനെട്ടടവും പയറ്റി തെളിഞ്ഞ ഹിലറി നൽകുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അതേപടി നിറവേറ്റും എന്നും വോട്ടർമാർ സംശയിക്കുന്നു. അനധികൃത കുടിയേറ്റക്കാർക്കും ഭീകരതയ്ക്കുമെതിരെ സ്വീകരിച്ച സമീപനത്തിന്റെ പ്രതിഫലനമായിരിക്കും ട്രംപിന്റെ വിജയത്തിന്റെ മാനദണ്ഡം.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.