Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോസഫ് ചാക്കോയെ ഹൂസ്റ്റണിൽ ആദരിച്ചു

joseph-031

ഹൂസ്റ്റൺ ∙ അമേരിക്കയിൽ മലയാളി സാന്നിധ്യം വിരളമായിരുന്ന 1970 ൽ കൽക്കട്ട എയർഫ്രാൻസ് എയർ ലൈനിൽ ചേർന്ന കാലം മുതൽ 46 വർഷങ്ങളായി അമേരിക്കൻ മലയാളിയുടെ സുഹൃത്തും വഴികാട്ടിയുമായിരിയ്ക്കുന്ന ട്രാവിസാ ടൂർസ് ആന്റ് ട്രാവൽസ് സിഇഒ ജോസഫ് ചാക്കോയെ ഓവർസീസ് ചേംബർ ഓഫ് കൊമേഴ്സ് ഹൂസ്റ്റൻ (ഒകെസിസി) ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.

ഒകെസിസിയും ജോസഫ് ചാക്കോയുടെ സുഹൃത്തുക്കളും ചേർന്ന് ഒരുക്കിയ സ്വീകരണ സമ്മേളനം ഓഗസ്റ്റ് 12 ന് വെളളിയാഴ്ച സ്റ്റാഫോർഡിലുളള ഗസൽ ഇന്ത്യാ റെസ്റ്റോറന്റിലാണ് നടത്തപ്പെട്ടത്.

ഒകെസിസി പ്രസിഡന്റ് ലിഡാ തോമസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇവാഞ്ചലിസ്റ്റ് ബേബിക്കുട്ടി പുല്ലാട് പ്രാരംഭ പ്രാർഥന നടത്തി.

joseph-021

മുഖ്യ സംഘാടകനായ ഈശോ ജേക്കബ് സ്വാഗതം ആശംസിച്ചു. സ്റ്റാഫോർഡ് സിറ്റി പ്രോടൈം മേയർ കെൻ മാത്യു മുഖ്യപ്രസംഗം നടത്തി. ട്രാവൽ വിസാ രംഗത്ത് സമാനതകളില്ലാത്ത വളർച്ച നേടിക്കൊണ്ടിരിയ്ക്കുന്ന ഈ വർഷം രജത ജൂബിലി ആഘോഷിക്കുന്ന ട്രാവിസാ ഗ്രൂപ്പിനും ജോസഫ് ചാക്കോയ്ക്കും അദ്ദേഹം ഭാവുകങ്ങൾ ആശംസിച്ചു.

കെൻ മാത്യുവിൽ നിന്ന് ജോസഫ് ചാക്കോ അവാർഡ് ഏറ്റുവാങ്ങി.

തുടർന്ന് ഏലി ശാമുവേൽ(പ്രസിഡന്റ്, ഇന്തോ– അമേരിക്കൻ നഴ്സസ് അസോസിയേഷൻ, ഹൂസ്റ്റൻ) ജോർജ് മണ്ണിക്കരോട്ട് (പ്രസിഡന്റ് അമേരിക്കൻ മലയാളം സൊസൈറ്റി) അറ്റോർണി ഡോ. മാത്യു വൈരമൺ(കേരളാ റൈറ്റേഴ്സ് ഫോറം) ജീമോൻ റാന്നി(ട്രിനിറ്റി മാർത്തോമ ഇടവക സെക്രട്ടറി) എസ്. കെ. ചെറിയാൻ(മുൻ ട്രഷറർ, ഒകെസിസി) ജോർജ് ഏബ്രഹാം (റിയൽട്ടർ) ജോർജ് തെക്കേമല(ഡയറക്ടർ, ഏഷ്യാനെറ്റ്) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വളർച്ചയുടെ പടവുകൾ ചവിട്ടിക്കയറികൊണ്ടിരിക്കുന്ന ജോസഫ് ചാക്കോയെ ഡോ. ഗോൾഡി ജോർജ് സദസിനു കൂടുതൽ പരിചയപ്പെടുത്തി.

joseph-011

ജിൻസി ഫിലിപ്പും(ജിൻസി കൊച്ചമ്മ) സജി പുല്ലാട്ടും ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങൾ സമ്മേളനത്തിന് മികവേകി.

ചെന്നൈ കേന്ദ്രമായി പത്തനംതിട്ട, തിരുവല്ല, കൊച്ചി, തിരുവനനന്തപുരം, കോട്ടയം, അഞ്ചേരി എന്നിവിടങ്ങളിൽ ശാഖകളുമായി ട്രാവിസാ വളർന്നു കഴിഞ്ഞു. ഒന്നര ലക്ഷം അമേരിക്കൻ വിസാകൾ ക്രമീകരിച്ചപ്പോൾ 2014 ൽ ട്രാവൽ വിസാ രംഗത്തെ മികവിന് നെഹൃ അവാർഡ് ജോസഫ് ചാക്കോയെ തേടിയെത്തി. ജോസഫ് ചാക്കോ സ്വീകരണത്തിന് നന്ദി പറഞ്ഞു.

വാർത്ത ∙ ജീമോൻ റാന്നി

Your Rating: