Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യമേള സെപ്റ്റംബർ 10 ന്

life-and-soul

ഹൂസ്റ്റൺ ∙ ‘ലവ് ടു ഷെയർ ഫൗണ്ടേഷ’ന്റെ ആഭിമുഖ്യത്തിൽ തുടർച്ചയായി നടത്തി വരുന്ന ഫ്രീ ഹെൽത്ത് ഫെയർ 6–ാം വർഷമായ ഇത്തവണയും 2016 സെപ്റ്റംബർ 10 ശനിയാഴ്ച രാവിലെ 8 മുതൽ 12 വരെ ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ, ന്യൂലൈഫ് പ്ലാസ് (3945, CR-58,മാൻവെൽ, ടെക്സാസ് –77578) യിൽ പ്രമുഖ ആശുപത്രികളുടെ യും ഫാർമസികളുടെയും മറ്റ് ഏതാനും മുഖ്യ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ്. മെഡിക്കൽ പരിശോധനയിൽ, ഇകെജി, അൾട്രാ സൗണ്ട്, മാമ്മോഗ്രാം, കേഴ് വി, കാഴ്ച തുടങ്ങിയവ ഉൾപ്പെടെയുളള 20 ലേറെ ഇനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ആദ്യമെത്തുന്ന 100 പേർക്ക് സൗജന്യ ഫ്ലൂ ഷോട്ട് നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 281 402 6585 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

വാർത്ത ∙ ജീമോൻ റാന്നി


Your Rating: