Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൂസ്റ്റണിൽ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് റിവൈവൽ യോഗങ്ങള്‍

revival-meet

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ യോഗങ്ങൾ നടത്തപ്പെടുന്നു. ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ദേവാലയത്തിൽ (7603, Hartmar Rd, Huston, Tx- 77546) വച്ച് നടത്തപ്പെടുന്ന യോഗങ്ങളിൽ റവ. റജി ശാസ്താംകോട്ട വചന പ്രഘോഷണം നടത്തും.

സെപ്റ്റംബർ 2, 3 തീയതികളിലാണ് (വെളളി, ശനി) യോഗങ്ങൾ നടത്തപ്പെടുന്നത്. വെളളിയാഴ്ച വൈകുന്നേരം 7 മണിയ്ക്കും ശനിയാഴ്ച രാവിലെ 10 മണിക്കും വൈകുന്നേരം 7 മണിയ്ക്കും യോഗങ്ങൾ ആരംഭിക്കും.

കർത്തൃദാസൻ റവ. റജി ശാസ്താംകോട്ടയുടെ പ്രസംഗങ്ങൾ ശ്രവിച്ച് അനുഗ്രഹം പ്രാപിയ്ക്കുവാൻ ഏവരെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് -
റവ. മാത്യു കെ. ഫിലിപ്പ് (ലീഡ് പാസ്റ്റർ ): 281 736 6008, ജോ ഏബ്രഹാം (സെക്രട്ടറി): 832 205 5659, ജിനു രാജൻ (ട്രഷറർ) : 678 429 4464

വാർത്ത ∙ ജീമോൻ റാന്നി 

Your Rating: