Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൂസ്റ്റൻ ക്നാനായ കാത്തലിക് ഫൊറോന ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠ

peruanal

ഹൂസ്റ്റൻ ∙ ഹൂസ്റ്റൻ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോന ദേവാലയത്തിൽ(6400 West Fuqua Street, Missouri City Texas-77489) വിശുദ്ധ അന്തോണസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠാകർമ്മം നിർവഹിക്ക പ്പെടുന്നു. തദവസരത്തിൽ പുതുതായി സ്ഥാപിച്ച കൊടിമരത്തിന്റെ വെഞ്ചരിപ്പ് കർമ്മവും നിർവഹിക്കും.

ഈജിപ്ത്തിലെ ഒരു വലിയ സമ്പന്ന കുടുംബത്തിൽ ജനിച്ച ആന്റണി (പിൽക്കാലത്ത് അന്തോനീസ്) ബാല്യം മുതൽ പ്രാർഥനയിലും ആധ്യാത്മിക കാര്യങ്ങളിലും പ്രത്യേകം താൽപര്യം കാണിച്ചിരുന്നു. മാതാപിതാക്കളുടെ മരണശേഷം സകല സ്വത്തുക്കളും അദ്ദേഹം പാവങ്ങൾക്കായി വിട്ടുകൊടുത്ത് സന്യാസ ജീവിതം ആരംഭിച്ചു. സന്യാസം ജീവിതലക്ഷ്യമായി തിരഞ്ഞെടുത്ത അന്തോനീസ് ധാരാളം സന്യാസ സ്ഥാപനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. ജീവിതം മുഴുവൻ പാവങ്ങൾക്ക് വേണ്ടി ജീവിച്ചു. ആത്മീയശക്തി കൊണ്ട് അനേകം അത്ഭുത പ്രവർത്തനങ്ങൾ നിർവ്വഹിക്കുകയും പിശാചുക്കളെ പുറത്താക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം അത്ഭുത പ്രവർത്തകനായ പുണ്യവാനായി. കൂടാതെ മഹാനായ പുണ്യവാൻ, പുതിയ നിയമത്തിന്റെ പേടകം, അവിശ്വാസികളുടെ വിശ്വാസത്തിന്റെ പുണ്യവാൻ എന്നിങ്ങനെ ഒട്ടനവധി വിശേഷങ്ങളാണ് അദ്ദേഹത്തിനുളളത്. വിശുദ്ധ അന്തോനീസ് കാണാതെ പോയ വസ്തുക്കളുടേയും അപകടത്തിൽപ്പെടുന്ന യാത്രക്കാരുടെ മക്കളെ ഓർത്ത് വിലപിക്കുന്ന മാതാപിതാക്കളുടേയും മധ്യസ്ഥനായി ലോകം ആദരിക്കുന്നു.

2016 സെപ്റ്റംബർ 15 ന് വൈകിട്ട് 7 ന് കോട്ടയം അതിരൂപതാധ്യ ക്ഷൻ മാർ മാത്യു മൂലക്കാട്ട് തിരുശേഷിപ്പ് പ്രതിഷ്ഠാകർമ്മവും കൊടിമരത്തിന്റെ വെഞ്ചരിപ്പും നിർവഹിക്കും. ‘ഒരു തീർത്ഥാടനപ്പളളിയായി പ്രഖ്യാപിച്ചിട്ടുളള ഈ ദേവാലയത്തിൽ അന്തോനീസ് പുണ്യവാളന്റെ തിരുശേഷിപ്പ് കൂടുതൽ അനുഗ്രഹപ്രദമാണെന്നും ഈ ദേവാലയത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു ദൈവിക നിയോഗമാണെന്നും’’ പളളി വികാരി ഫാ. സജി പിണർകയിൽ പറഞ്ഞു. ‘കരുണയുടെ വർഷത്തിൽ ഇടവകയെ അനുഗ്രഹങ്ങൾക്കൊണ്ട് തമ്പുരാൻ പൊതിയുന്നു. ഇടവക ഫൊറോനയായി ഉയർത്തപ്പെട്ടു. പൂർണ്ണ ദണ്ഡവിമോചനത്തിനായി കരുണയുടെ വാതിൽ തുറന്നു. ഇപ്പോൾ നിത്യവണക്കത്തിനായി വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠയും. വിശുദ്ധന്റെ തിരുശേഷിപ്പ് കണ്ട് വണങ്ങാനുളള അപൂർവ്വ സൗഭാഗ്യം കൈവന്നിരിക്കുന്ന ഈ സ്വർഗ്ഗീയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഏവരേയും സാദരം ക്ഷണിക്കുന്നതായി’’ ഇടവക വികാരിയും ഭാരവാഹികളും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
ഫാ. സജി പിണർക്കയിൽ (വികാരി),
ട്രസ്റ്റിമാരായ ടോം വിരിപ്പൻ–832 462 4596
ബാബു പറയങ്കാലായിൽ– 832 971 0924
ടോമി ചാമക്കാലായിൽ – 281 725 2224,
ജോണി മക്കോറ – 281 386 7442

വാർത്ത ∙ ജോർജ് മണ്ണിക്കരോട്ട് 

Your Rating: