Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവസഭാ സമ്മേളനം ഹൂസ്റ്റണിൽ

church

അറ്റ്ലാന്റ∙ 22-ാമതു നോർത്ത് അമേരിക്കൻ ദൈവസഭാ സമ്മേളനം 2017 ജൂലൈ 13 മുതൽ 16 വരെ ഹൂസ്റ്റണിൽ ജോർജ്ജ് ബുഷ് രാജ്യാന്തര വിമാനത്താവളത്തിനടുത്തുള്ളഹിൽട്ടൺ ഹോട്ടലിൽ നടത്താൻ തീരുമാനം. പ്രസ്തുത സമ്മേളനത്തിന്റെ പ്രസിഡന്റായി റവ. മാത്യു കെ. ഫിലിപ്പ്, വൈസ് പ്രസിഡന്റായി റവ. ബഞ്ചമിൻ തോമസ് (ന്യൂയോർക്ക്), സെക്രട്ടറി ബ്രദർ ബിജു തോമസ് (ഡാളസ്), ട്രഷറർ ബ്രദർ ബിനോയി മാത്യു (ന്യൂയോർക്ക്), യൂത്ത് കോർഡിനേറ്റർ ബ്രദർ റോബിൻ രാജു (ഡാലസ്) എന്നിവരെ റവ. സാംകുട്ടി വർഗീസിന്റെ അധ്യക്ഷതയിൽ കാനഡയിൽ നടന്ന പൊതുയോഗത്തിൽ തിരഞ്ഞെടുത്തു. കൂടാതെ സ്റ്റേറ്റ് പ്രതിനിധികളായി താഴെ പറയുന്നവരെയും യോഗം തിരഞ്ഞെടുത്തു.

വിത്സൺ വർഗീസ് (കാനഡ), ചാർളി തോമസ് (കരോലിന), വിജു തോമസ് (ഡാളസ്), റവ. സജു പി. തോമസ് (ഫ്ളോറിഡ), സാം വർഗീസ് (ജോർജിയ), റവ. സണ്ണി താഴാംപള്ളം . (ഹൂസ്റ്റൺ), റവ. സാം കുട്ടി മത്തായി (ഇല്ലിനോയിസ്), റോബിൻ സാമുവേൽ (മിഷിഗൺ), റവ. ഫിലിപ്പ് മാത്യു (ന്യൂജേഴ്സി), റവ. റജി പി. ചെറിയാൻ (ന്യൂയോർക്ക്), റവ. തോമസ് മാത്യു (ന്യൂയോർക്ക്), ജോസ് ഏബ്രഹാം (ഒക്കലഹോമ), റോയി മേപ്രാൽ (പെൻസിൽവാനിയ), ഷെയിൻ ചാക്കോ (ടെന്നസി), എന്നിവരെയും ഓഡിറ്ററായി ബ്രദർ ജോസഫ് വർഗീസ് (ഓക്കലഹോമ), മീഡിയ കോർഡിനേറ്ററായി ഷാജി വെണ്ണിക്കുളം, ഡോ. ജോളി ജോസഫ് (ലേഡീസ് കോർഡിനേറ്റർ പ്രസിഡന്റ്), ഗ്ലോറി ജോസഫ് (വൈസ് പ്രസിഡന്റ്), സൂസൻ ജോസഫ് (സെക്രട്ടറി), സൂസൻ ഡേവിഡ് (ട്രഷറർ), പ്രതിനിധികളായി ഏലിയാമ്മ തോമസ് (നോർത്ത് ഈസ്റ്റ്), ബിനി തോമസ് (സൗത്ത് ഈസ്റ്റ്) എന്നിവരെയും തിരഞ്ഞെടുത്തു.

വാർത്ത∙ ഷാജി വെണ്ണിക്കുളം
 

Your Rating: